പൂര്‍ണ്ണ നഗ്നമോ അര്‍ദ്ധനഗ്നമോ ആയ ചിത്രങ്ങള്‍ ബ്ലോഗ്ഗിലും ട്വിറ്ററിലും ഇടുന്ന സ്ത്രീകള്‍ ഉണ്ട്. അത്തരം ഒരു ചിത്രം ഇന്ന് ചര്‍ച്ചയായിക്ക്ക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ആ ചിത്രം വരുന്നത് ഈജിപ്തില്‍ നിന്നും ആകുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടും.
കെയ്‌റോയിലെ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ അലിയ മഗ്ദ എല്‍മാദി എന്ന യുവതിയുടെ arebelsdiary എന്ന ബ്ലോഗ്ഗ് സന്ദര്‍ശിക്കുന്നവരില്‍ അധികവും ആ ബ്ലോഗ്ഗിലെ
തുണിയുടുക്കാതെ നില്‍ക്കുന്ന ഒരു പെണ്ണിന്റെ പടം ആസ്വദിക്കുവാന്‍ എത്തുന്നവരായിരിക്കും പ്രത്യേകിച്ച് മലയാളികള്‍ എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അവര്‍ക്ക് പങ്കുവെക്കുവാനുള്ളത് നഗ്ന സൌന്ദര്യമല്ല വലിയ ഒരു ആശയത്തിന്റെ അല്ലെങ്കില്‍ പ്രതിഷേധത്തിന്റെ സന്ദേശമാണ് അവര്‍ അതിലൂടെ ലോകത്തിനു നല്‍കുന്നത്. സമൂഹത്തിലെ അക്രമം, ലൈംഗീക പീഠനം, കാപട്യം തുടങ്ങി ആവിഷ്കാര സ്വാതന്ത്യം വരെ ഉള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഈ നഗ്ന പ്രതിഷേധം. അതു തിരിച്ചറിയാതെ അവളുടെ സ്വകാര്യ ഭാഗത്ത് രോമമുണ്ടോ മാറിടത്തിനു മുഴുപ്പുണ്ടോ എന്നൊക്കെ പരിശോധിക്കുന്ന ബ്ലോഗ്ഗ് മലയാളിയുടെ വികാരത്തെ എന്തു വിളിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണി പരിഹരിക്കുവാന്‍ മലയാളി പെണ്ണ് തുണിയുരിയണം എന്ന് ഒരു കൂട്ടര്‍. ഡാമിന്റെ സുരക്ഷ അപകടകരമായ അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും അതിനു പരിഹാരം കാണാതെ നോക്കി നില്ല്ക്കുന്ന പുരുഷന്മാരുടെ കൊള്ളരുതായ്മ എന്നേ ഞാന്‍ പറയൂ. പെണ്ണിന്റെ ശരീരത്തിന്റെ മുഴുവന്‍ അധികാരവും അവള്‍ക്ക് തന്നെ ആകണം. അതു പുരുഷനെ തൃപ്തിപ്പെടുത്തുവാനോ അവന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുവാനോ ഉള്ള ഒരു യന്ത്രമായി പലരും കരുതുന്നു. സ്ത്രീയുടെ വ്യ്കതിത്വം മാനിക്കുവാന്‍ അവര്‍ക്ക് മനസ്സില്ല്ല.
മണിപൂറില്‍ ഒന്നിലധികം സ്ത്രീകള്‍ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. തങ്ങളുടെ ശരീരത്തില്‍ അനുവാദമില്ലാതെ നടത്തിയ കടന്നു കയറ്റങ്ങള്‍ക്കെതിരെ ആയിരുന്നു അത്. പക്ഷെ അവരുടെ പ്രതിഷേധട്ടിന്റെ ബാനറ് കാണാതെ പകരം ബാനറിനു പുറകിലായി അല്പം മാറി പുറം തിരിഞ്ഞു നില്‍ക്കുന്ന ആ സ്ത്രീകളുടെ buttocks- കുണ്ടിയോ, നിതംബമോ എന്തോ - നോക്കി വികാരശമനം വരുത്തിയിട്റ്റുണ്ടാകാമെന്ന് കരുതുന്നു. അത്തരക്കാര്‍ ആലിയയുടെ ശരീരത്തില്‍ നോക്കിയും മറ്റൊന്നുമാകില്ല ചെയ്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചാല്‍ തെറ്റാകില്ല.
ഈജിപ്ത് എന്ന രാജ്യത്ത് ഇവളേക്കാള്‍ സുന്ദരികളായ അനേകായിരം സ്ത്രീകളെ കണ്ടെത്തുവാന്‍ ആകും. ഒരു ശരാശരി ഈജിപ്ഷ്യന്‍ യുവതിയേക്കാള്‍ താഴെ മാത്രം സൌന്ദര്യമുള്ള പെണ്ണ് ഇത്തരം ഒരു പ്രദര്‍ശനത്തിലൂടെ വലിയ ഒരു മാറ്റത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ അവിടെ ചലനങ്ങള്‍ ഉണ്ടാക്കണം എന്നായിരിക്കും. അവള്‍ സന്തം ശരീരത്തെ പ്രതികരിക്കുവാനുള്ള ആയുധമാക്കി മാറ്റുകയാണ്. രാഖിസാവന്തിന്റേയോ, പൂനത്തിന്റേയോ പോലെ ഉള്ള പ്രശസ്തി ആഗ്രഹിക്കുന്ന ഒരുവള്‍ ആയി ആലിയയെ കണക്കുവാനാണ് മലയാളികള്‍ക്ക് താല്പര്യം. പെണ്ണിന്റെ കാല്പാദം ദര്‍ശിച്ചാല്‍ വികാരം ഉണരുമെന്നും അത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും കരുതുന്ന മലയാളി മനസ്സ് എന്നാണ് ഇതു പോലെ ഉള്ള സദുദ്ദേശ്യപരമായ കാര്യങ്ങളെ തിരിച്ചറിയുക?
പരിപൂര്‍ണ്ണ നഗ്നരായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നവരോ പോണോ ഫിലിമുകളില്‍ അഭിനയിക്കുന്നവരോ ആയ സ്ത്രീകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുമായിരിക്കാം ഇവളുടെ നഗ്നതയിലെ ആശയം ലൈംഗികതയല്ല എന്നതാണ് വ്യത്യസ്ഥമാകുന്നത്. ഇതിന്റെ പേരില്‍ ചിലപ്പോള്‍ ആലിയ മഗ്ദ എല്‍മാദിയെ തേടിയെത്തുക വലിയ ശിക്ഷകള്‍ ആയിരിക്കും. എന്തുവന്നാലും അതു നേരിടുവാന്‍ തയ്യാറായി ത്നനെ ആയിരിക്കും അവള്‍ ഇതിനു മുതിര്‍ന്നത്. ആശയ സമരത്തെ ലോകത്തിന്റെ ഓരോ മുക്കിലും എത്തിച്ച അവളുടെ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നുന്നു. മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ അവളുടെ നൂഡിറ്റി ആസ്വദിക്കുവാനയും അതു കഴിഞ്ഞ് അവളെ ചീത്ത പറയുമെങ്കിലും ആലിയയുടെ ആശയത്തെ തിരിച്ചറിയും എന്ന് കരുതുന്നു.
എന്റെ വായനക്കാരിലത്സ്ത്രെകള്‍ ഈ നഗ്ന പ്രതിഷേധത്തെ എങ്ങിനെ കാണുന്നു എന്ന് അഭിപ്രായം തുറന്നെഴുതുക. സദാചാരം,സ്റ്റാറ്റസ് തുടങ്ങിയവയെ തല്‍ക്കാലം മാറ്റിവെക്കുക .
അവളുടെ മനസ്സ് തിരിച്ചറിഞ്ഞ് പൂച്ചക്കണ്ണിയുടെ ആശംസകള്‍.
അവളെ പോലെ സ്ത്രീ സമൂഹം അനുഭവിക്കുന്ന വിഷയങ്ങളില്‍ സ്വന്തം ശരീരത്തെ ഉപയോഗിക്കുവാന്‍ ഉള്ള ധൈര്യം ഇല്ലാത്തതില്‍ ലജ്ജിക്കുന്നു.
Tuesday, November 22, 2011
Subscribe to:
Posts (Atom)