. വലിയ വലിയ കാര്യങ്ങള്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന കൊച്ചമ്മമ്മാരെ (സൊസൈറ്റീ ലേഡീസ്) പണ്ടേ എനിക്ക് ഇഷ്ടമല്ല. മാത്രമല്ല ഇത്തരക്കാരെ കാണുമ്പോള്‍ തെരുവില്‍ ശരീരം വിറ്റ് അന്നന്നത്തെ ജീവിതം നയിക്കുന്ന സ്ത്രീകളോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനവും തോന്നും. നാല്പതിന്റെയും അമ്പതിന്റേയും ഇടയില്‍ പ്രായമുള്ള ഇക്കൂട്ടത്തിലെ ചില സ്ത്രീകള്‍ ഇവര്‍ വലിയ ആദര്‍ശവും ആത്മാഭിമാനവും ഒക്കെ പുറമേക്ക് കാണിക്കും. എന്നാല്‍ ഇവരുടെ സ്വകര്യ സദസ്സുകളില്‍ അധിക്ഷേപിക്കുന്ന തെരുവു പെണ്ണുങ്ങളേക്കാള്‍ വളരെ മോശം മാനസീകവും ശാരീരികവുമായ അവസ്ഥയുള്ളവര്‍ ആയിരിക്കും. ഒരു പക്ഷെ രഹസ്യമായി പലരുമായി സംഭോഗം നടത്തുന്നവരായിരിക്കും സദാചാരത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നത്. പരസ്പ്രര ധാരണയോടെ സ്ത്രീയും പുരുഷനും ലൈംഗീകമായി ബന്ധപ്പെടുന്നത് വലിയ പാപമൊന്നുമായി കാണുന്ന ആളല്ല ഞാന്‍. അപ്രകാരം ചെയ്തിട്ടുമുണ്ട്. എന്നാല്‍ കപട മുഖവും വാക്കുമായി ജീവിക്കുന്നതിനോട് എനിക്ക് ഇഷ്ടമല്ല.ആ സ്ത്രീയുടെ വാചകങ്ങള്‍ കണ്ടപ്പോള്‍ അതില്‍ പുഴുവരിക്കുന്നതായി എനിക്ക് തോന്നി
ഒരു പെണ്‍കുട്ടി ലൈംഗീകമായി പീഠിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞാല്‍ ഉടനെ സഹതാപമോ അല്ലെങ്കില്‍ എന്തുകൊണ്ട് അവള് പ്രതികരിച്ചില്ല എന്നൊക്കെ പറഞ്ഞ് ചിലര്‍ രംഗത്ത് വരും. പുരുഷന്മാര്(?) പോട്ടേ എന്നാല്‍ സ്ത്രീകള്‍ ഇത്തരം ചോദ്യവുമായി വന്നാലോ? ഭീഷണി/പ്രലോഭനം ഇവയുടെ വലിയ കമ്പളം കോണ്ട് മൂടിക്കൊണ്ടാണ് അധികവും പെണ്‍കുട്ടികള്‍ പീഠിപ്പിക്കപ്പെടുന്നത്. ഇത് കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും ഇപ്രകാരം തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും പുഴുത്തപട്ടികളെ ക്രീം പുരട്ടിയിറക്കിയതു പോലുള്ള കൊച്ചമ്മ മാര്‍ പെണ്‍വാണിഭത്തെ പറ്റിയും പെണ്‍കുട്ടിയുടെ പ്രതികരണമില്ലായ്മയെ പറ്റിയും പല വ്യഖ്യാനങ്ങളും നിരത്തും. യദാര്ഥത്തില് പീഠിപ്പിച്ച പുരുഷ (?) -ലിംഗം ഉദ്ദരിച്ചാല്‍ മാത്രം പുരുഷനായി കൂട്ടുവാന്‍ കഴിയുമോ?- ജീവികളേക്കാള്‍ മോശമാണ് ഇത്തരക്കാരികള്‍. ഇവളുമാരെ ആരെങ്കിലും ബലമായി ഭീഷണിപ്പെടുത്തി പീഠിപ്പിച്ചാല്‍ വലിയ ഒരു ജനക്കൂട്ടത്തിനു നടുവില്‍ നിര്‍ത്തിയാല്‍ പോലും ശബ്ദിക്കുമോ?
ആദ്യമായി തന്റെ ശരീരത്തെ ബലമായി പ്രാപിക്കുകയും, സഹോദരനെ ബലമായി ഫാനില്‍ കെട്ടിയിട്ട് അടിക്കുകയും മാതാവിനെയും തന്നെയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സംരക്ഷണം നല്‍കേണ്ട സ്വന്തം പിതാവ് തന്നെയാണ്. പിന്നീട് പലര്‍ക്കായി വില്‍ക്കുന്നതും ഈ ഇരുകാലി തന്നെ. സാധാരണ സ്ത്രീക്ക് തന്നെ സ്വന്തം പങ്കാളിയുമായി തന്നെ ഒരു ദിവസം നാലോ അഞ്ചോ തവണ ബന്ധപ്പെടുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ചിലപ്പോള്‍ ഇന്‍ഫ്ക്ഷനും ഉണ്ടായേക്കാം. ആ നിലക്ക് ആ പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കു? അപരിചിതരായ പുരുഷന്മാരുമായി (?) ബന്ധപ്പെടേണ്ടിവരുന്ന തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള് പോലെ ശക്തമായ ഭീഷണി തൂങ്ങിക്കിടക്കുന്ന മാനസീകമായും ശാരീരികമായും തളര്‍ന്ന ഒരു പെണ്‍കുട്ടി എന്ത് ചെയ്യും?
ഇതൊന്നും ചിന്തിക്കാതെ ഇത്തരം വൃത്തികെട്ട ജന്മങ്ങളുടെ പുഴുവരിക്കുന്ന വാക്കുകള്‍ പലയിടങ്ങളിലും പ്രശംസിക്കപ്പെടുന്നു എന്നത് വല്ലാതെ വേദനിപ്പിക്കുന്നു. പീഠനത്തിനിരയായ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ക്രൂരമായ വിചാരണയുടെ നാളുകളായിരിക്കു. ഒരു പക്ഷെ അവളുടെ പ്യൂബര്‍ട്ടി ഏരിയായില്‍ പുരുഷന്മാര്(?) സമ്മാനിച്ച വേദനയേക്കാള്‍ വലിയ വേദനകള്‍.
Saturday, June 25, 2011
Subscribe to:
Post Comments (Atom)
3 comments:
ഈ കാര്യം ശരിയാണ്. പീഠനം ഏല്ക്കുന്ന കുട്ടിക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഏതെങ്കിലും ഔര്‍ പെണ്‍കുട്ടി ഇത്തരം സംഗതിയില്‍ പെട്ട് നട്ടം തിരിഞ്ഞ് ഒടുവില്‍ രക്ഷപ്പെട്ട് എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ മെക്കിട്ട് കേറാന്‍ കുറേ നെയ്യ് മുറ്റിയ അമ്മായിമാര് വരും.
ശരിയാണ് ഇത്തരക്കാരുടെ വാക്കുകളില്‍ പുഴുവരിക്കുന്നുണ്ട്.ചില ഷണ്ഡന്മാര് ഇവര്‍ക്ക് പിന്തുണയും നല്‍കും. ചുട്ട മറുപടി തന്നെ ആണ് ഈ പോസ്റ്റ്
ബസ്സിലും ബ്ലോഗ്ഗിലും തസ്നിബാനു സംഭവം ആഘോഷിച്ചിരുന്നു. കൂട്ടത്തില്‍ ഒരു കൊച്ചമ്മയുടെ ബസ്സിനു വലിയ ഡിമാന്റ് ആയിരുന്നു എന്ന് അറിഞ്ഞു. മദ്യപിച്ച് ബോധമില്ലാത്ത സ്ദാചാരപോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൈകൊണ്ട് മറുപടി നല്കിയ തസ്നിയെ പോലെ ധീരത കാണിച്ച പെണ്ണിനെ അവഹേളിക്കുന്ന പെണ്ണുങ്ങളെ ചൂലെടുത്തടിക്കണം.
Post a Comment