Friday, June 4, 2010

വരവേല്പ്

ട്രെയിന്‍ എറണാംകുളത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ഏഴര. ആന്‍സി എന്നെയും കാത്ത് അവിടെ എത്തിയിരുന്നു. ട്രെയിന്‍ വൈകും എന്ന് ഞന്‍ വിളിച്ചു പറഞ്ഞിരുന്നതിനാല്‍ അവള്‍ക്ക് കാത്തിരുന്ന് മുഷിയേണ്ടി വന്നില്ല. ട്രെയിനില്‍ നല്ല തിരക്കുണ്ട്. ഇറങ്ങുവാനും കയറുവാനും ആളുകള്‍ തിരക്കുന്നതിനിടയീല്‍ എന്റെ ശരീരത്തിലെ മാംസളതയില്‍ കൈകള്‍ അമരുന്നത് ഞാന്‍ അറിഞ്ഞു.മലയാളിയുടെ ഒരു വൈകൃതം എന്ന് പണ്ടേ മനസ്സിലാക്കിയിരുന്നതിനാല്‍ തല്‍ക്കാലം അതു കാര്യമാക്കാതെ ബാഗുകളുമെടുത്ത് ഞാന്‍ പുറത്തെക്കിറങ്ങി.

ബാഗുകള്‍ പ്ലാറ്റ് ഫോമില്‍ വച്ച് ആന്‍സിയെ തിരഞ്ഞു. അടുത്തെങ്ങും ഇല്ലെന്ന് തോന്നുന്നു. ഞാന്‍ മൊബൈല്‍ എടുത്ത് അവളെ വിളിച്ചു. ഇതിനിടയില്‍ എന്റെ ശരീരത്തിന്റെ നിന്മോന്നതങ്ങള്‍ അളന്നുകൊണ്ട് നിരവധി കണ്ണുകള്‍ കടന്നു പോയി. അതില്‍ ഗൂഡമായ ആനന്തം കണ്ടെത്തി ഞാന്‍. ട്രെയിനിന്റെ വാതിലില്‍ എന്റെ ബാഗ് കുടുങ്ങിയത് വിടുവിക്കുന്നതിനിടയില്‍ എന്നെ മറികടന്ന് തിക്കി തിരക്കി ഇറങ്ങിയ ആള്‍ അവസരം മുതലാക്കി എന്റെ വയറില്‍ കൈകൊണ്ട് തലോടി.
ഞാന്‍ അയാളെ നോക്കി. അയാള്‍ അത് ശ്രദ്ധിച്ചില്ല.
ഒരു നാല്പതു വയസ്സു തോന്നിക്കുന്ന ഒരാള്‍.പുറത്തിറങ്ങി ഞാന്‍ ചുറ്റും നോക്കി. അയാള്‍ അപം മാറി നില്‍ക്കുന്നുണ്ട്. എന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് നേരെ കണ്ണിറുക്കി കാണീച്ചു.
എന്റെ മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്തു.
“ഹലോ...ഹലോ...”
“ങാ പൂച്ചക്കണ്ണീ നീ എത്തിയോ...എവിടെയാടീ...”
“ഞാന്‍ ദാ ഈ ട്രെയിനിന്റെ അറ്റത്തുണ്ട്..നീ ഇങ്ങോട്ട് വാ...”
“ശരി ദാ വരുന്നു...” അവള്‍ ഫോണ്‍ കട്ട് ചെയ്തു. ബഗുകള്‍ തിരക്കില്ലാത്ത മറ്റൊരിടത്തേക്ക് ഒതുക്കിവച്ചു.

അവള്‍ വരുന്നതു വരെ ആ അമ്മാവനെ ഒന്ന് സുഖിപ്പിച്ചേക്കാം എന്ന് കരുതി. ഞാന്‍ മെല്ലെ ആളെ കൈനീട്ടി വിളിച്ചു. അയാള്‍ അത് തീരെ പ്രതീക്ഷിച്ചുകാണില്ല.
അല്പം മടിച്ചു നിന്നു അയാള്‍. ഞാന്‍ വീണ്ടും വിളിച്ചു. അയാള്‍ എന്റെ അടുത്തേക്ക് വന്നു.
“ഹായ് അങ്കിള്‍... ഹൌ ആര്‍ യു?”
അയാള്‍ നിന്നു പരുങ്ങി.
“അങ്കിള്‍ ഐ ആം പൂച്ചക്കണ്ണി...” ഞാന്‍ അയാള്‍ക്ക് നേരെ എന്റെ കൈ നീട്ടി.
അപ്പോള്‍ അയാളുടെ മുഖത്ത് ഭാവം ഒന്ന് കാണേണ്ടതായിരുന്നു...എനിക്ക് ഉത്സാഹം കൂടി.
“എന്നെ കളിയാക്കാണോ?”
“വൈ ഷുഡ് ഐ?”
“മലയാളിയല്ലേ?”
“നോ...ഐ ആം നോട്ട് എ മലയാളീ”
“അപ്പോ ഈ പൂച്ചക്കണ്ണി...”അയാള്‍ എന്നെ ആകെ നോക്കി. ജീന്‍സിനും ടോപ്പിനും ഇടയില്‍ എന്റെ അടിവയറിലും പൊക്കിള്‍ ചുഴിയിലും അയാളുടെ നോട്ടം ഉടക്കിയെങ്കിലും
പെട്ടെന്നു അയാള്‍ കണ്ണുകള്‍ അവിടെ നിന്നും മാറ്റി. ആളുകള്‍ തിരക്കിട്ട് നീങ്ങുന്നതിനാല്‍
“അങ്കീള്‍ നോക്കി കൊള്ളൂ..എനിക്ക് പ്രശനം ഇല്ല.”
“എവിടെ?”
“അങ്കിള്‍ എവിടെ ആണോ നോക്കിയത് അവിടെ...ദാ ഇവിടെ” ഞാന്‍ മെല്ലെ ടോപ്പിന്റെ അടിഭാഗം അല്പം ഉയര്‍ത്തി. എന്റെ പൊക്കിളിനു ചുറ്റും വിരല്‍ കൊണ്ട് ഒരു വൃത്തം വരച്ചു.

“അങ്കിള്‍ നോക്കിയില്ലേല്‍ ഞാന്‍ പിണങ്ങും...പ്ലീസ് നോക്കൂ അങ്കിള്‍..” ഞാന്‍ ചുണ്ടുകളില്‍ നാക്കുകൊണ്ട് നനവു പടര്‍ത്തി.
“ഹേയ് ഞാന്‍..ഞാന്‍ പോട്ടെ....”
“ദേ അങ്കിള്‍ നോക്കിയില്ലേല്‍ ഞാന്‍ ഇപ്പോള്‍ ബഹളം വെക്കും...” എന്റെ വാക്കു കേട്ട് അയാള്‍ ആകെ വിരണ്ടു.
“അയ്യോ കുഴപ്പം ഉണ്ടാക്കരുത്...ഞാന്‍ പോകുന്നു...”
“അങിനെ പോയാല്‍ ശരിയകില്ല...അങ്കിളിനെ ഞാന്‍ വിടില്ല....”ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ചു.
“ഉം നോക്ക്...നോക്കങ്കിള്‍..എന്റെ പൊക്കിളിനു ഭംഗിയില്ലാഞ്ഞിട്ടാണോ?” ഞാന്‍ കൊഞ്ചി..
അയാള്‍ നോക്കി...
“ഇഷ്ടമായോ?”
അയാള്‍ മറുപടി പറയാതെ നിന്നു...
“പറ ഇഷ്ടമായോ?”
“ഉം..”
“അവിടെ ഉമ്മവെക്കണം എന്ന് തോന്നുന്നുണ്ടോ?”
അയാള്‍ വീണ്ടും കുഴങ്ങി...
“പറ അങ്കിള്‍..അങ്കിളിനു അവിടെ ചുമ്പിക്കണം എന്ന് തോന്നുന്നുണ്ടോ?”
“ഹേയ് ഇല്ല....”
“ഛേ ഞാന്‍ കരുതി അങ്കിള്‍ ഒരു ആണാണെന്ന്....ഏത് ആണിനാ ഇതു കണ്ടാല്‍ ചുമ്പിക്കാതിരിക്കുവാന്‍ തോന്നുക?”
ആന്സി ഞങ്ങളുടെ അടുത്തെക്ക് എത്തി. എന്നെ കണ്ടതും അവള്‍ കെട്ടിപ്പിടിച്ചു. ഇതിനിടയില്‍ അയാള്‍ മെല്ലെ രക്ഷപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ ഞാന അയളുടെ കയ്യില്‍ കയറി പിടിച്ചു.
അയാള്‍ മെല്ലെ എന്റെ പിടി വിടുവിക്കുവാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.
ഒന്നു രണ്ടു പേര്‍ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ട് കടന്നു പോയി.
“ആന്‍സി ദാ ഇത് എന്റെ പുതിയ ബോയ് ഫ്രണ്ടാണ്...എങ്ങീന്‍ ഉണ്ട്?”
“ങേ...?” അവള്‍ക്ക് അല്‍ഭുതം. വയര്‍ ചാടി. ഡൈ ചെയ്ത മുടിയുള്ള ആ രൂപത്തെ അവള്‍ നോക്കി.അയാള്‍ ആകെ പരിഭ്രമിച്ച് നില്‍ക്കുന്നു. ഞാന്‍ അവളെ കണ്ണിറുക്കി കാണിച്ചു.
“ഞങ്ങള്‍ ഇപ്പോള്‍ പരിചയപ്പെട്ടു. ഈ ലൌ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ...ഞാന്‍ ശരിക്കും വീണുപോയെടീ...ബോയ്ഫ്രണ്ടാണെങ്കിലും പക്ഷെ ഞാന്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നത് കേട്ടോ...”
“ഇതെന്താടീ നിന്റെ ബോയ് ഫ്രണ്ട് അങ്കിള്‍ ആകെ വിരണ്ട് നില്‍ക്കുന്നേ?”
“അതോ എന്റെ പൊക്കിള്‍ കണ്ടിട്ടാടീ...”
“അതേ ഞാന്‍ പോയ്ക്കോട്ടെ...പ്ലീസ്...”അയാള്‍ അപേക്ഷിച്ചു.
“ഉം പോകാം ഞങ്ങള്‍ക്കും തിരക്കുണ്ട്..അല്ല അങ്കിള്‍ പോരുന്നോ?”
“ടീ നമുക്ക് അങ്കിളിനേയും കൂടെ കൂട്ടിയാലോ?”
“പിന്നെ എന്താ നമുക്ക് മൂന്നാള്‍ക്കും ഒന്ന് അടിച്ചു പൊളിക്കാം”
“എന്താ അങ്കിള്‍ ഒകെ അല്ലേ?” ഞാന്‍ അയാളുടെ കൈയില്‍ മെല്ലെ വിരല്‍ കൊണ്ട് ഞോണ്ടി.
“ദയവു ചെയ്ത് എന്നെ അപമാനിക്കരുത്..പ്ലീസ്..ഞാന്‍ ക്ഷമ ചോദിക്കുന്നു.“

“...പക്ഷെ പോകുന്നതിനു മുമ്പ് അങ്കിളിന്റെ മുബൈല്‍ നമ്പര്‍ ഒന്ന് തരാമോ?“
“അയ്യോ അതെന്തിനാ..ഞാന്‍ അറിയാണ്ടെ നോക്കിയതാണ് സോറിയും പറഞ്ഞല്ലോ..”
“ഹാ അങ്കിള്‍ നോക്കിയതിനു ഞാന്‍ പരാതി പറഞ്ഞോ?”
“ഇല്ല...”
“പിന്നെന്താ പ്രശ്നം...അങ്കിള്‍ നമ്പര്‍ തരൂന്നേ...ഞാന്‍ ഉപദ്രവിക്കില്ല....ഉറപ്പ്.”
“അതു നേരാ ഇവള്‍ ഉറപ്പ് പറഞ്ഞാല്‍ പിന്നെ ഉറപ്പാണ് ദൈര്യമായി നമ്പര്‍ നല്‍കാം...അങ്കിള്‍ പ്ലീസ് കൊടുത്തേക്ക്”
അയാള്‍ നമ്പര്‍ പറന്നു.ഞന്‍ അത് മൊബൈലില്‍ ഫീഡ് ചെയ്തു.
“അങ്കിള്‍
“ഇല്ല”

ഞാന്‍ അല്പ ദിവസം ചിലവഴിക്കുവാന്‍ വന്നതാണ്...പിന്നെ ഇടയ്ക്ക് ബോറടിക്കുമ്പോള്‍ വിളിച്ചാല്‍ ശല്യം ആകില്ലല്ലോ?”
“ഇല്ല”
“ഒകെ ഞാന്‍ യാത്ര ചെയ്ത് ആകെ ടയേഡ് ആണ്..ഞങ്ങള്‍ അപ്പോള്‍ പിന്നെ കാണാം..ഒകെ..”
“ഒകെ...ദാ പിന്നെ അങ്കിളിനു കാണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ നോക്കിക്കൊളൂ...“
അതുപറഞ്ഞ് പൊട്ടിച്ചിരിച്ചു. ആന്‍സിയും കൂടി എന്റെ ചിരിയില്‍...

ടീ പൂച്ചക്കണ്ണീ നിനക്കിപ്പോഴും മലയാളിയെ പുച്ഛമാണ് അല്ലേ? കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല.
“ഹോ ചുമ്മാ ഒരു രസം...എടീ നമ്മളെ ഇങ്ങനെ നോക്കി വെള്ളമിറക്കി നടക്കുന്നത് അവര്‍ക്ക് ഒരു രസം ഇത് നമുക്ക് ഒരു രസം.”
“ഭക്ഷണം കഴിക്കണോ അതോ പോയി ഫ്രഷായി തിരിച്ചു വരണോ?”
“ പോയിട്ട് വരാം..രാത്രി അറബിക്കടലിന്റെ റാ‍ണിയുടെ വിരിമാറിലൂടെ ഒരു നൈറ്റ് ഡ്രവിന്റെ സുഖം ആസ്വദിക്കാം....” സീറ്റ് പുറകിലേക്ക് ആക്കി ഞാന്‍ മലര്‍ന്നു കിടന്നു.

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ....

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ.... മലയാളി എനിക്ക് നല്‍കിയ ഇരട്ടപ്പേര്. കുട്ടിക്കാലത്ത് ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ എപ്പോളോ അയല്‍ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ബന്ധുക്കളായ കുട്ടികളും എന്നെ അങ്ങിനെ വിളിച്ചു കളിയാക്കി, കുറേ കാലം അത് ഒരു സങ്കടമായി എന്നോടൊപ്പം കൂ‍ടി. മലയാളികളോടും കേരളത്തോടും എനിക്ക് എന്തോ ദേഷ്യം തോന്നി.എന്നാല്‍ മനസ്സിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്ന, കൌമാര സ്വപങ്ങളുടെ അനന്തമായ നിറച്ചാര്‍ത്തുകള്‍ നിറഞ്ഞാടുന്ന കാലത്ത് എപ്പോളോ ആദ്യമായി ഒരു സഹപാഠി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു. “നിന്റെ കണ്ണുകളില്‍ കണ്ണുടക്കിയാല്‍ ചുറ്റുപാടുകളെ മറന്ന് സ്വയം മറന്ന് നിന്നു പോകും”. ആദ്യമായി ഞാന്‍ എന്റെ പൂച്ചക്കണ്ണുകളെ കുറിച്ച് അഭിമാനിച്ചു അതില്‍ സന്തോഷിച്ചു.അവന്റെ ചുണ്ടുകളില്‍ ഒരു ചുമ്പനം നല്‍കി ഞാന്‍ താങ്ക്സ് പറഞ്ഞു. റിച്ചാര്‍ഡ് എന്ന ആ ആഗ്ലോ ഇന്ത്യന്‍ പയ്യന്‍ എന്റെ ജീവിതത്തിലെ അദ്യ ബോയ്ഫ്രന്റ് ആയി.

ആദ്യപ്രണയത്തിന്റെ അനുഭൂതി നുകരുവാന്‍ ഇരുവരും ആവോളം ശ്രമിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടില്ല.
ഡാഡിയുടെ ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നതിനാല്‍ ഇന്ത്യയിലെ പലയിടങ്ങളില്‍ ആയ എന്റെ ജീവിതത്തില്‍ പിന്നീട് പലരും എന്റെ പൂച്ചക്കണ്ണില്‍ കുടുങ്ങി. പിന്നീട് ഞാന്‍ വീണ്ടും കേരളത്തില്‍ എത്തി. പേരു ചോദിച്ചവരോട് ഞാന്‍ ചിരിച്ചുകൊണ്ട് പൂച്ചക്കണ്ണി എന്നു പറഞ്ഞു.

പൂച്ചക്കണ്ണി.. അപ്പോള്‍ ഇനി നിങ്ങളും എന്നെ പൂച്ചക്കണ്ണി എന്നു വിളിച്ചാല്‍ മതി.

ഇപ്പോള്‍ ദാ ഈ മഴ ആസ്വദിക്കുവാന്‍ ഞാന്‍ വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നു. ഇരുപത്തിയഞ്ച് വയസ്സായി കല്യാണപ്രായം അധികരിച്ചിരിക്കുന്നു എന്നൊക്കെ പറയുന്ന ബന്ധുക്കളുടെ ഉപദേശങ്ങള്‍ ഒഴിവാക്കുവാന്‍ കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തുന്ന സുഹൃത്തിനൊപ്പം ഒരിടത്ത് കൂടി. എനിക്കീ കല്യാണം ഒട്ടും താല്പര്യം ഇല്ലാത്ത സംഗതിയാണ്.
സ്വതന്ത്രമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഏതൊരു പെണ്ണിനും വിവാഹം ഒരു തടസ്സമാണ്. സ്നേഹം,സെക്സ് ഈ രണ്ടു കാര്യത്തിനു വേണ്ടി വിവാഹം കഴിക്കുന്നത് വിഡ്ഡിത്തമാണ്‌. ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ സ്നേഹം ബോയ്ഫ്രെണ്ടില്‍ നിന്നും ലഭിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്. നൂലാമാലകള്‍ ഇല്ലാതെ എളുപ്പം ഗുഡ് ബൈ പറയാം എന്ന വലിയ ഒരു സൌകര്യം അതിനുണ്ട്. നല്ല ഒരു ബാങ്ക് ബാലന്‍സും, സ്വന്തമായി ഒരു ജോലിയും ഉണ്ടെങ്കില്‍ പിന്നെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക ഒട്ടും വേണ്ട.

സോറി ഞാന്‍ പറയുവാന്‍ വിട്ടു പോയി ഇത് പൂച്ചക്കണ്ണിയുടെ മനസ്സിലെ കിറുക്കന്‍ ആശയങ്ങളും, സ്വപനങ്ങളും, അനുഭവങ്ങളും പങ്കുവെക്കുവാന്‍ ഉള്ള ഒരു ഇടമാണ്. യാദാര്‍ഥ്യവും കാല്പനീകതയും ഒന്നു ചേരുന്ന നേര്‍ത്ത
ബിന്ദുവില്‍ നിന്നു കൊണ്ട് മാത്രം ഇത് വായിക്കാം.


“ഒരേ സമയം ആധുനീകതയുടേയും എന്നാല്‍ പഴമയുടേയും അസന്തുലിതമായ കൂടിച്ചേരലിന്റെ അസ്വസ്ഥതകളും അസ്വാഭാവികതകളും ആവോളം നിറഞ്ഞ ഒന്നാണ് മലയാളി സമൂഹം.“ ഇത് ഞാന്‍ എഴുതിയ വാചകങ്ങള്‍ അല്ല നാട്ടുപച്ചയെന്ന ഒരു സൈറ്റില്‍ നിന്നും ലഭിച്ചതാണ്. പക്ഷെ മലയാളിസമൂഹത്തെ കുറിച്ച് അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന അതേ ധാരണ ആയതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.