Sunday, July 11, 2010

എത്രയാ സൈസ്?

മലയാളികള്‍ സംസ്കാരസമ്പന്നര്‍ ആണെന്ന് പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ യദാര്‍ഥത്തില്‍ സംസ്കാര സമ്പന്നര്‍ ആണോ എന്ന് ഏതൊരു ആള്‍ക്കും സംശയം ഉണ്ടക്കുന്ന കാര്യങ്ങള്‍ ആണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പലയിടങ്ങളില്‍ യാത്രചെയ്യുകയും എന്റെ അനുഭവവും അതു ശരിവെക്കുന്നു.

നിങ്ങള്‍ ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറുക.
ഹലോ...
ഹായ്...
m/f?
f
ഏയ്ജ്
26
ഒരു സ്തീ ആണെന്ന് പറഞ്ഞാല്‍ ഉടനെ വന്നു.
തടിച്ചിട്ടാണോ?/എന്താ ഡ്രസ്സ്?/ ബ്രായുടെ സൈസ് എത്ര? പാന്റിയിട്ടിട്ടുണ്ടോ? എന്താ നിറം?
(ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പേരു ചോദിച്ചവനോട് ജി.സ്ട്രിങ്ങ് എന്ന് മറുപടി പറഞ്ഞപ്പോള്‍ അതെന്താ എന്ന് ചോദിക്കയുണ്ടയി. അതുപോലും അറിയില്ല)
ചാറ്റില്‍ കയറി മൂന്നോ നാലോ വാചകം പറഞ്ഞ ഉടനെ ഒരു സ്ത്രീ അടിവസ്ത്രം അണിഞ്ഞിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ സൈസ് എത്ര നിറം എന്ത് എന്നൊക്കെ ചോദിക്കുന്നവന്റെ ഒക്കെ വീട്ടില്‍ സ്തീകള്‍ എങ്ങിനെ സമാധാനത്തോടെ ജീവിക്കുന്നു ആവോ?

ഇനി മറ്റൊരു സംഭവം നോക്കാം.

ഒരു പ്രതിപക്ഷ എം.എല്‍.എ പകല്‍ വെളിച്ചത്തില്‍ ബന്തു ദിവസം റോഡിലൂടെ കാറില്‍ സഞ്ചരിക്കുന്നു. ബന്തു ദിവസം മനുഷ്യന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ കാര്‍ തടയുന്നു. മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന ഒരു കുടുമ്പം ബന്ത് അനുകൂലികളായ അതേ സാമൂഹ്യവിരുദ്ധരുടെ ഇടയില്‍ വന്നുപെടുന്നു. പോലീസ് സംരക്ഷണത്തോടെ അവര്‍ രക്ഷപ്പെടുന്നു. നിയമസഭയില്‍ ഈ വിഷയത്തെ മോശമായ സൂചനയോടെ ഒരു എം.എല്‍.എ അവതരിപ്പിക്കുന്നു. ചനലുകളില്‍ വാര്‍ത്തയാകുന്നു.

രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത് ഇവിടത്തെ സംസ്കാരത്തിന്റെ വൈകൃതമായ അവസ്ഥ ആണ്. ഒരു കൂട്ടര്‍ പൊതുജീവിതത്തിന്റെ അനുഭവവും വിവേകവും ഉണ്ടെന്ന് പറയുമ്പോളൂം സഹപ്രവര്‍ത്തകനെ പറ്റി ചുമ്മ ഒരു “യെല്ലോ ടോക്കില്‍“ നിന്നും ഗൂഢമായ ആനന്ദംകണ്ടെത്തുന്നു മറ്റൊരു കൂട്ടര്‍ ചാറ്റ് റൂമില്‍ ചുമ്മാ സ്ത്രീയുടേ അടിവസ്ത്രത്തിന്റെ നിറം അറിഞ്ഞ് ഭാവനാരതിയില്‍ ഏര്‍പ്പെടുകയാകാം അവര്‍. ഒരു സ്ത്രീയുടെ വസ്ത്രത്തെ കുറിച്ചുള്ള അറിവ് ഇത്രമാത്രം വികാരം ഉണര്‍ത്തുവാന്‍ പോന്നതാണോ എന്ന് അറിയില്ല എങ്കിലും ഒരു കാര്യം വ്യക്തം കടുത്ത മാനസീക വൈകൃതത്തിന്റെ സഞ്ചരിക്കുന്ന മനുഷ്യ രൂപങ്ങളാണ് നമുക്കിടയില്‍ എന്ന്.

ഒരു കൌതുകത്തിനു ഞാന്‍ പലപ്പോഴും ഇത്തരക്കരുമായി ചാറ്റു ചെയ്യാറുണ്ട്. പലരും വെബ്‌ക്യാമുമായി പ്രദര്‍ശനത്തിനു തയ്യാറി ഇരിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള സ്തീക്കും സ്തീയുടെ പെരു പറഞ്ഞ് ചാറ്റില്‍ കയറുന്നവര്‍ക്കും ഇവരുടെ ലൈംഗീകാവയവം ക്യാമറ വഴി കാണാം. ഇത്തരക്കരുടെ ലൈംഗീകാവയവം കണ്ട് സാമാന്യ ബോധം ഉള്ള ഏതെങ്കിലും സ്തീ സ്വയം ആനന്ദിക്കും എന്ന് തോന്നുന്നില്ല. ഇനി മറ്റൊരു കാര്യം അഥവാ സ്ക്രീനില്‍ പുരുഷന്റെ ലൈംഗീകാവയവം കണ്ട് ആനന്ദം കണ്ടെത്തുന്ന സ്തീകള്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ പോര്‍ണോ മൂവികളും മറ്റും ആസ്വദിക്കുന്നവര്‍ ആയിരിക്കാം. അത്തരക്കാരെ സംബന്ധിച്ച് ഇവര്‍ നല്‍കുന്ന കാഴ്ച സുഖമല്ല മറിച്ച് ഓക്കാനമായിരിക്കും സമ്മാനിക്കുക. അതു ചിന്തിക്കുവാന്‍ ഉള്ള ശേഷി ഇവര്‍ക്കും ഇല്ലാതെ പോകുന്നു. ചാറ്റിങ്ങ് തുടര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് അധികം പേരും ശക്തമായ തെറ്റിദ്ധാരണകളുടെ കൂടാരമാണെന്നാണ്. സ്തീയെന്നാല്‍ സദാ ലൈംഗീകമായി ബന്ധപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവളാണെന്നും, കൂടാതെ പുരുഷന്റെ അവയവ വലിപ്പം ആണ് ലൈംഗീകതയുടെ അടിസ്ഥാനം എന്നാണ് അവരില്‍ അധികവും ധരിച്ചുവെച്ചിരിക്കുന്നത്. കഷ്ടം!!

മാന്യമായ ലൈംഗീക വിദ്യഭ്യാസത്തിന്റെ അഭാവവും അസ്ലീല സാഹിത്യം-സിനിമ എന്നിവ പകര്‍ന്നു നല്‍കുന്ന വികലമായ അറിവും ആണ് ഒരു ശരാശരി മലയാളിയുടെ ലൈംഗീകമായ വിഞ്ജാനം എന്ന് ഇതില്‍ നിന്നും വ്യക്തം.
സമൂഹത്തെ വൈകൃതങ്ങളുടെ വിളനിലമാക്കാതെ എന്തുകൊണ്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലൈംഗീകതയെ പറ്റി ഒരു ബോധവല്‍ക്കരണം നടത്തിക്കൂട? ലൈംഗീകത എന്നത് പാപമായും വിശുദ്ധമായും ഒക്കെ പലരും കരുതുന്നു. ജൈവീകമായ ഒരു ആവശ്യമെന്ന നിലയില്‍ കാണുന്നതായിരിക്കും കൂടുതല്‍ ഭംഗി. അദ്യാപകന്‍/അദ്യാപിക ഉദാഹരണ സഹിതം നേരിട്ടു വിശദീകരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. നല്ല കൌൺസിലര്‍മാരോ ലൈംഗീകമായ വിഷയത്തില്‍ ബിരുധം എടുത്തവരോ ഇതുസംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കുകയാണെങ്കില്‍ അത് തീര്‍ച്ചയായും പ്രയോജനകരമായിരിക്കും.

മലയാളി സ്തീയുടെ കാര്യം എടുക്കാം. അവര്‍ ലൈംഗീകതയെ ശരിയാം വണ്ണം ആസ്വദിക്കുന്നുണ്ടോ? അന്യനാടുകളില്‍ ആയതിനാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മൂലം പല സ്തീകള്‍ക്കും ഭര്‍ത്തക്കന്മാര്‍ക്കൊപ്പം കഴിയുവന്‍ സാധിക്കാത്തവരാണ്. ആ വിഷയം തല്‍ക്കാലം വിടാം. എന്നാല്‍ ഭര്‍ത്താവ് അടുത്തുള്ളവരെ സംബന്ധിച്ചോ? സ്വയം അനുഭവിച്ചും പങ്കാളിയെ അനുഭവിപ്പിച്ചും ആണ് രതിയുടെ സുഖവും ആഹ്ലാദവും അറിയേണ്ടത്. അല്ലാതെ ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനം ആയി കരുതിക്കൂട. ഇവിടെ രസകരമായ മറ്റൊരു ചോദ്യം ഉല്‍ഭവിക്കുന്നു. കേരളത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മധ്യത്തിനു അടിമകളാണ്. ഇവര്‍ മദ്യപിച്ച് സുബോധം ഇല്ലാതെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ഭാര്യമാര്‍ക്ക് രതിസുഖം അനുഭവിക്കുവാന്‍ പറ്റുമോ? ഇല്ലെന്ന് വരികില്‍ അത് പീഠനമാകില്ലേ? മദ്യപനായ ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്തീകള്‍ക്കും പലപ്പോഴും ലൈംഗീകമായ അസംതൃപ്തി അനുഭവിക്കേണ്ടിവരുന്നു. ഓര്‍ഗാസം എന്നത് അവര്‍ക്ക് വായിച്ചും കേട്ടും ഉള്ള സംഗതിയായി മാറുന്നു. സ്വന്തം ശരീരത്തെ പങ്കാളിക്ക് സുരതത്തിനും വൈകൃതങ്ങള്‍ക്കും വിട്ടുകൊടുത്ത് സ്വയം വിഷമം അനുഭവിക്കേണ്ടിവരിക എന്നത് എത്രമാത്രം വേദനാജനകമാണ്? ഗൌരവമേറിയ ഒരു പഠനം തന്നെ നടത്തേണ്ടതുണ്ട് ഇക്കാര്യത്തില്‍ എന്നതില്‍ തര്‍ക്കമില്ല.

Thursday, July 8, 2010

എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം?

മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദു തമ്പിക്ക് അഭിനന്ദങ്ങള്‍. മലയാളി പെണ്‍കുട്ടികള്‍ ഇത്തരം ഷോകള്‍ക്ക് പങ്കെടുക്കുവാന്‍ മുന്നോട്ട് വരുന്നതില്‍ ആഹ്ലാദം ഉണ്ട്. അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും അടുത്തകാലത്താണ്. പാര്‍വ്വതി ഓമനക്കുട്ടനേക്കാള്‍ ഭംഗിയും ചൊടിയും ഉള്ള മലയാളി പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം പ്രോഗ്രാമുകളില്‍ പങ്കുടുക്കാതെ നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫാഷന്റെ ലോകത്തെ പറ്റിയുള്ള തെറ്റായ പല ധാരണകളും ഇനിയും വിട്ടുമാറിയിട്ടില്ലാത്തതാകാം പ്രധാന കാരണം.

പലപ്പോഴും കാണാം ഫാഷന്‍ ഷോയ്ക്കെതിരെ പ്രതിഷേധങ്ങള്‍. എന്തിനു വേണ്ടി? എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം, മൊഡലിങ്ങിനെ വിമര്‍ശിക്കണം? ഷോ നടക്കുന്നിടത്ത് ചിലരുടെ പ്രതിഷേധപ്രകടനങ്ങള്‍. പലപ്പോഴും ഇത് ഷോയില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ട്ാക്കന്നു. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ക്ഷണിക്കപ്പെട്ടവ്ക്ക് മുമ്പിലാണ് ഷോ നടക്കുന്നത്. ഇത് ഒരു തരത്തിലും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. ലോകം മാറുന്നതിനനുസരിച്ച് കേരളം മാറുവാന്‍ മടിക്കുന്നു അല്ലെങ്കില്‍ ചിലര്‍ അതിനെ മാറുവാന്‍ സമ്മതിക്കില്ലെന്ന് ശഠിക്കുന്നു. തങ്ങളുടെ ശാഠ്യം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു.

ഷോ നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും അവരുടെ സ്വാതന്ത്രം അത് ആസ്വദിക്കുന്നതും അതിനോട് താല്പര്യം ഉള്ളവര്‍ മാത്രം ചെയ്യട്ടെ.

ഫാഷന്‍ ഷോയുടെ ഭാഗമായി ബിക്കിനി ധരിക്കുന്നു ശരീരത്തിലെ ചില ഭാഗ്ങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെ ആണ് പലരുടേയും ആരോപണം. മിസ്സ്. കേരള മത്സരത്തില്‍ ബിക്കിനിയിട്ട് പരസ്യമായി വേദിയില്‍ വരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി വന്നാല്‍ തന്നെ അത് പങ്കെടുക്കുന്ന വ്യക്തിയുടെ സ്വാതന്ത്രം ആണ്. ബിക്കിനിയിട്ട് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ ഉള്ള സ്വാതന്ത്രം അവളുടേതാണ്. ബിക്കിനിയിട്ടാല്‍ തന്റെ ശരീരം ബോറാകില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാകണല്ലോ അവള്‍ അതിനു തയ്യാറാകുന്നത്. ശരീരത്തിന്റെ വടിവു ഫാഷന്‍ ഷോയുറ്റെ മാനദണ്ടങ്ങളില്‍ നിര്‍ബന്ധം ഉള്ളതാണ്.പുരുഷന്മാരെ പോലെ ചില സ്തീകളും ഫാഷന്‍ ഷോയെ എതിര്‍ക്കുന്നത് കാ‍ണാം. വയറു ചാടി ഇടുപ്പില്‍ ഒരു കുന്ന് മാം‌സവുമായി നടക്കുന്ന ടിപ്പിക്കല്‍ മലയാളി പെണ്ണിന്റെ അസൂയയും ഇതില്‍ ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാതില്ല. പൊട്ടുതോട്ട് കണ്ണെഴുതി മുടി ചീകി മുഖത്ത് മറ്റു ക്രീമുകള്‍ പുരട്ടി പൌഡര്‍ ഒക്കെ ഇട്ട് നടക്കുന്നത് എന്തിനാണ്. ഇതു കണ്ടാല്‍ പുരുഷനു ആകര്‍ഷണം തോന്നില്ലേ? അപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും അല്പം മോഡേണ്‍ ഡ്രസ്സിഡുണതും ഒക്കെ റിസല്‍റ്റ് ഒരേ സംഭവം തന്നെ ആണ്.

പഴഞ്ചന്‍ ആശയങ്ങള്‍ അല്ല ഇന്ന് ലോകത്തുള്ളത്. ലോകം മാറിയിരിക്കുന്നു. കാഴ്ചപ്പാടിലും ജീവിത ശൈലിയിലും മാറ്റം വന്നിരിക്കുന്നു. ഫാഷന്‍ രംഗം അതിവേഗം കുതിക്കുന്നു. ഒരാളുടെ വ്യക്തിത്വം എടുത്തു കാണിക്കുന്നതില്‍ വസ്ത്രത്തിനു വലിയ പങ്കുണ്ട്. ഒരു കോര്‍പറേറ്റ് ഓഫീസ് സെക്രടറി പഴഞ്ചന്‍ സ്റ്റൈയില്‍ ഉടുത്ത സാരിയോ ശരീരം മുഴുവന്‍ മൂടണ വസ്ത്രമോ ധരിച്ച് ചെന്നാല്‍ അതവിടത്തെ സഹചര്യത്തിനു ചേരില്ല. അപ്പോള്‍ അതിനുസരിച്ചുള്ള വസ്ത്രം വേണം. അതുപോലെ ഒരു പാര്‍ടിയില്‍ അടിച്ചുപൊലിക്കാന്‍ അറുബൊറന്‍ ഡ്രസ്സിങ്ങുമായി ചെന്നാല്‍ എന്തകും സ്ഥിതി.

നിങ്ങള്‍ക്ക് സാരി ധരിക്കാം എന്നാല്‍ അത് സെക്സിയായും ധരിക്കാം. ഒരാള്‍ സാരിയോ ചുരിദാറോ മിഡിയോ അതോ ഇനി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ആണ് ധരിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ധരിച്ചുകൊള്ളടെ. എന്നാല്‍ ഫാഷന്‍ ഷോ പാടില്ല മൊഡേണ്‍ ഡ്രസ്സുകള്‍ ധരിക്കരുതെന്ന് ഒക്കെ മറ്റുള്ളവരെ എന്തിനു നിര്‍ബന്ധിക്കണം?

ചികിസ്തയും വിശ്രമവും ആയതിനാല്‍ കൂടുതല്‍ എഴുതുവാന്‍ ആകുന്നില്ല. പിന്നീട് എഴുതാം.