Tuesday, November 22, 2011

ഈജിപ്തിലെ നഗ്ന പ്രതിഷേധക്കാരി

പൂര്‍ണ്ണ നഗ്നമോ അര്‍ദ്ധനഗ്നമോ ആയ ചിത്രങ്ങള്‍ ബ്ലോഗ്ഗിലും ട്വിറ്ററിലും ഇടുന്ന സ്ത്രീകള്‍ ഉണ്ട്. അത്തരം ഒരു ചിത്രം ഇന്ന് ചര്‍ച്ചയായിക്ക്ക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ആ ചിത്രം വരുന്നത് ഈജിപ്തില്‍ നിന്നും ആകുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടും.

കെയ്‌റോയിലെ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ അലിയ മഗ്ദ എല്‍മാദി എന്ന യുവതിയുടെ arebelsdiary എന്ന ബ്ലോഗ്ഗ് സന്ദര്‍ശിക്കുന്നവരില്‍ അധികവും ആ ബ്ലോഗ്ഗിലെ
തുണിയുടുക്കാതെ നില്‍ക്കുന്ന ഒരു പെണ്ണിന്റെ പടം ആസ്വദിക്കുവാന്‍ എത്തുന്നവരായിരിക്കും പ്രത്യേകിച്ച് മലയാളികള്‍ എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അവര്‍ക്ക് പങ്കുവെക്കുവാനുള്ളത് നഗ്ന സൌന്ദര്യമല്ല വലിയ ഒരു ആശയത്തിന്റെ അല്ലെങ്കില്‍ പ്രതിഷേധത്തിന്റെ സന്ദേശമാണ് അവര്‍ അതിലൂടെ ലോകത്തിനു നല്‍കുന്നത്. സമൂഹത്തിലെ അക്രമം, ലൈംഗീക പീഠനം, കാപട്യം തുടങ്ങി ആവിഷ്കാര സ്വാതന്ത്യം വരെ ഉള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഈ നഗ്ന പ്രതിഷേധം. അതു തിരിച്ചറിയാതെ അവളുടെ സ്വകാര്യ ഭാഗത്ത് രോമമുണ്ടോ മാറിടത്തിനു മുഴുപ്പുണ്ടോ എന്നൊക്കെ പരിശോധിക്കുന്ന ബ്ലോഗ്ഗ് മലയാളിയുടെ വികാരത്തെ എന്തു വിളിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണി പരിഹരിക്കുവാന്‍ മലയാളി പെണ്ണ് തുണിയുരിയണം എന്ന് ഒരു കൂട്ടര്‍. ഡാമിന്റെ സുരക്ഷ അപകടകരമായ അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും അതിനു പരിഹാരം കാണാതെ നോക്കി നില്ല്ക്കുന്ന പുരുഷന്മാരുടെ കൊള്ളരുതായ്മ എന്നേ ഞാന്‍ പറയൂ. പെണ്ണിന്റെ ശരീരത്തിന്റെ മുഴുവന്‍ അധികാരവും അവള്‍ക്ക് തന്നെ ആകണം. അതു പുരുഷനെ തൃപ്തിപ്പെടുത്തുവാനോ അവന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുവാനോ ഉള്ള ഒരു യന്ത്രമായി പലരും കരുതുന്നു. സ്ത്രീയുടെ വ്യ്കതിത്വം മാനിക്കുവാന്‍ അവര്‍ക്ക് മനസ്സില്ല്ല.

മണിപൂ‍റില്‍ ഒന്നിലധികം സ്ത്രീകള്‍ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. തങ്ങളുടെ ശരീരത്തില്‍ അനുവാദമില്ലാതെ നടത്തിയ കടന്നു കയറ്റങ്ങള്‍ക്കെതിരെ ആയിരുന്നു അത്. പക്ഷെ അവരുടെ പ്രതിഷേധട്ടിന്റെ ബാനറ് കാണാതെ പകരം ബാനറിനു പുറകിലായി അല്പം മാറി പുറം തിരിഞ്ഞു നില്‍ക്കുന്ന ആ സ്ത്രീകളുടെ buttocks- കുണ്ടിയോ, നിതംബമോ എന്തോ - നോക്കി വികാരശമനം വരുത്തിയിട്റ്റുണ്ടാകാമെന്ന് കരുതുന്നു. അത്തരക്കാര്‍ ആലിയയുടെ ശരീരത്തില്‍ നോക്കിയും മറ്റൊന്നുമാകില്ല ചെയ്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചാല്‍ തെറ്റാകില്ല.

ഈജിപ്ത് എന്ന രാജ്യത്ത് ഇവളേക്കാള്‍ സുന്ദരികളായ അനേകായിരം സ്ത്രീകളെ കണ്ടെത്തുവാന്‍ ആകും. ഒരു ശരാശരി ഈജിപ്ഷ്യന്‍ യുവതിയേക്കാള്‍ താഴെ മാത്രം സൌന്ദര്യമുള്ള പെണ്ണ് ഇത്തരം ഒരു പ്രദര്‍ശനത്തിലൂടെ വലിയ ഒരു മാറ്റത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ അവിടെ ചലനങ്ങള്‍ ഉണ്ടാക്കണം എന്നായിരിക്കും. അവള്‍ സന്തം ശരീരത്തെ പ്രതികരിക്കുവാനുള്ള ആയുധമാക്കി മാറ്റുകയാണ്. രാഖിസാവന്തിന്റേയോ, പൂനത്തിന്റേയോ പോലെ ഉള്ള പ്രശസ്തി ആഗ്രഹിക്കുന്ന ഒരുവള്‍ ആയി ആലിയയെ കണക്കുവാനാണ് മലയാളികള്‍ക്ക് താല്പര്യം. പെണ്ണിന്റെ കാല്പാദം ദര്‍ശിച്ചാല്‍ വികാരം ഉണരുമെന്നും അത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും കരുതുന്ന മലയാളി മനസ്സ് എന്നാണ് ഇതു പോലെ ഉള്ള സദുദ്ദേശ്യപരമായ കാര്യങ്ങളെ തിരിച്ചറിയുക?

പരിപൂര്‍ണ്ണ നഗ്നരായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നവരോ പോണോ ഫിലിമുകളില്‍ അഭിനയിക്കുന്നവരോ ആയ സ്ത്രീകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുമായിരിക്കാം ഇവളുടെ നഗ്നതയിലെ ആശയം ലൈംഗികതയല്ല എന്നതാണ് വ്യത്യസ്ഥമാകുന്നത്. ഇതിന്റെ പേരില്‍ ചിലപ്പോള്‍ ആലിയ മഗ്ദ എല്‍മാദിയെ തേടിയെത്തുക വലിയ ശിക്ഷകള്‍ ആയിരിക്കും. എന്തുവന്നാലും അതു നേരിടുവാന്‍ തയ്യാറായി ത്നനെ ആയിരിക്കും അവള്‍ ഇതിനു മുതിര്‍ന്നത്. ആശയ സമരത്തെ ലോകത്തിന്റെ ഓരോ മുക്കിലും എത്തിച്ച അവളുടെ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നുന്നു. മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ അവളുടെ നൂ‍ഡിറ്റി ആസ്വദിക്കുവാനയും അതു കഴിഞ്ഞ് അവളെ ചീത്ത പറയുമെങ്കിലും ആലിയയുടെ ആശയത്തെ തിരിച്ചറിയും എന്ന് കരുതുന്നു.

എന്റെ വായനക്കാരിലത്സ്ത്രെകള്‍ ഈ നഗ്ന പ്രതിഷേധത്തെ എങ്ങിനെ കാണുന്നു എന്ന് അഭിപ്രായം തുറന്നെഴുതുക. സദാചാരം,സ്റ്റാറ്റസ് തുടങ്ങിയവയെ തല്‍ക്കാലം മാറ്റിവെക്കുക .
അവളുടെ മനസ്സ് തിരിച്ചറിഞ്ഞ് പൂച്ചക്കണ്ണിയുടെ ആശംസകള്‍.

അവളെ പോലെ സ്ത്രീ സമൂഹം അനുഭവിക്കുന്ന വിഷയങ്ങളില്‍ സ്വന്തം ശരീരത്തെ ഉപയോഗിക്കുവാന്‍ ഉള്ള ധൈര്യം ഇല്ലാത്തതില്‍ ലജ്ജിക്കുന്നു.

Tuesday, August 9, 2011

സംസ്കാരവും പീഠനവും


കേരളത്തില്‍ ഏറ്റവും അധികം കേള്‍ക്കുന്ന രണ്ടു വാക്കുകള്‍ ആണ് സംസ്കാരം എന്നതും പീഠനം എന്നതും.

ഓണം ആയതോടെ ഇനി സംസ്കാരത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ആയിരിക്കും നാടെങ്ങും. പറ്റിയാല്‍ ഓണത്തിനു മുന്‍‌പുതന്നെ കേരളം വിടണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇല്ല്ല്ലാത്ത ഒന്നിനെ പറ്റി പുകഴ്ത്തുന്നത് കേള്‍ക്കാന്‍ ഒട്ടും താല്പര്യം ഇല്ല.
പീഠനം എന്ന വാക്ക് ഇന്ന് മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിമാറിയെന്നാണ് തോന്നുന്നത്. ഒരു യാത്രകഴിഞ്ഞ് വീണ്ടും മഴയെ ആസ്വദിക്കുവാന്‍ ഇവിടെ എത്തിയപ്പോള്‍ എന്നെ ഏറ്റവും അലോസരപ്പെടുത്തിയത് ഈ വാക്കാണ്. റ്റി.വിയടക്കം ഉള്ള എല്ലാ മീഡിയായിലും യാത്ര ചെയ്യുന്ന ട്രെയിനില്‍ ആളുകള്‍ പരസ്പരം സംസാരിക്കുന്നതും മൊബൈലില്‍ സംസാരിക്കുന്നതുമെല്ലാം പീഠനത്തെ കുറിച്ച് മാത്രം. പീഠനം നടന്നാല്‍ അതേ പറ്റി അന്വേഷിക്കുകയും പ്രതികളെ ശിക്ഷിക്കുകയുമാണ് വേണ്ടത്. അതിത്രമാത്രം വലിയ ചര്‍ച്ചകള്‍ നടത്തുവാന്‍ ഉള്ള ഒരു വിഷയം ആണോ? ഇവിടെ ചര്‍ച്ചകള്‍ നടക്കുകയും പീഠിപ്പിക്കപ്പെട്ട പെണ്‍കുട്റ്റിക്ക് നീതികിട്ടുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു എന്നതല്ലേ സത്യം? എത്ര പെണ്‍‌വാണിഭക്കേസുകള്‍ ഇവിടെ ഉണ്ടായി എന്നിട്ട് എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു. ഈ ചര്‍ച്ച നടത്തുന്ന നേരം അതില്‍ ഉള്‍പ്പെട്ടവരെ എത്രയും പെട്ടെന്ന് മാതൃകാപരമായി ശിക്ഷിക്കുവാന്‍ ഉള്ള കാര്യങ്ങള്‍ അല്ലേ ചെയ്യേണ്ടത്.

അച്ഛനും മുത്തച്ഛനുമെല്ലാം പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഒരു പുതുമയല്ലാത്ത വാര്‍ത്തയായിരിക്കുന്നു. അമ്മ മകളെ വില്‍ക്കുവാന്‍ മൌന സമ്മതം നല്‍കുന്നു. ലൈംഗിക അസ്വാതന്ത്ര്യവും കപട സദാചാരസങ്കല്പവും ഒപ്പം പണത്തിനോടുള്ള ആര്‍ത്തിയും ആകാം മലയാളിയെ ഇത്തരം ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഞാന്‍ കരുതുന്നു. ഒപ്പം സിനിമയിലോ സീരിയലിലോ മുഖം കാണിക്കുക എന്ന ലക്ഷ്യവും ചേരുമ്പോള്‍ കൌമാരം വിടാത്ത പെണ്‍കുട്ടികള്‍ നൂറും ഇരുനൂറും പേര്‍ക്ക് ലൈംഗിക വൈകൃതത്തിനുള്ള ഉപകരണമാകുന്നു.

സംസ്കാരത്തെ കുറിച്ചും വിദ്യാഭ്യാസനിലവാരത്തെ കുറിച്ചും പറയുകയും അഭിമാനിക്കുകയും ചെയ്യുന്ന മലയാളികളില്‍ പലരും ഒട്ടും സംസ്കാരം ഇല്ലാത്തവരും കടുത്ത മനോരോഗികളും ലൈംഗീക വൈകൃതത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നവരും ആണെന്ന് നിസ്സംശയം പറയാം. പത്തു വയസ്സുകാരന്‍ നാലോ അഞ്ചോ വയസ്സുള്ള പെണ്‍കുട്ടിയെ പീഠിപ്പിക്കുവാന്‍ ശ്രമിച്ചു, അതിനിടയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഒരു പക്ഷെ ഇന്ത്യയില്‍ കേരളത്തില്‍ നിന്നും മാത്രമേ കേള്‍ക്കുവാന്‍ സാധിക്കൂ. മലയാളിയുടെ മനോ വൈകല്യം കൊച്ചു കുട്ടിയിലേക്കും പകര്‍ന്നു ലഭിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് കുട്ടിത്തം നഷ്ടപ്പെട്ടിരിക്കുന്നു. ബൈക്കില്‍ വന്ന് സ്കൂള്‍ കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന പൂവാലന്മാര്‍. നടന്നു പോകുമ്പോളും ബസ്സില്‍ കയറുമ്പോളും വസ്ത്രം അല്പം മാറിയാല്‍ അതിന്റെ ക്ലിപ്പെടുക്കുവാന്‍ ആര്‍ത്തിയോടെ അനേകം മൊബൈല്‍ ക്യാമറകള്‍. സഹപാഠിയുടെയോ ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ വരുന്നവരുടേയോ ഒക്കെ ടോയ്‌ലെറ്റിലെ രംഗങ്ങള്‍ പക്ര്ത്തിയെടുക്കുവാന്‍ താല്പര്യം കാണിക്കുന്നവരും മലയാളികളില്‍ വര്‍ദ്ധിക്കുന്നു. ഒരു സ്ത്രീ ടോയ്ലറ്റ് ഉപയോഗിക്കുന്നത് 3 ആവശ്യങ്ങള്‍ക്കാണല്ലോ. ഈ മൂന്ന് സംഗതികളും കണ്ട് ആസ്വദിക്കുന്നവരുടെ മനോ നില എന്തായിരിക്കും? ഇവരാണോ സംസ്കാരത്തെ കുറിച്ച് പറയുന്നത്.

ഇന്ത്യയില്‍ എത്രയോ സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള എന്നെ സംബന്ധിച്ച് ഇത്രയും വൃത്തികെട്ട നോട്ടങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്ന കമന്റുകളും നേരിടേണ്ടിവന്നിട്ടില്ല. ഇപ്പോല്‍ മൊബൈല്‍ ക്യാമറകളും പിന്തുടരുന്നു. നടന്നു പോകുമ്പോള്‍ എന്റെ പിന്‍‌ഭാഗം പകര്‍ത്തിയതിന് രണ്ടു തവണ വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ട്.

ഒരു വശത്ത് മോറല്‍ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും അവരുടെ അമ്മയേയും ആക്രമിക്കുന്നു. മറുവശത്ത് അച്ഛന്‍ മകളെ കൊണ്ടുനടന്ന് വില്‍ക്കുന്നു. എന്തോ എവിടേയോ ചീഞ്ഞു നാറുന്നു. ആ ചീയലിനു പ്രതി വിധി കണ്ടില്ലെങ്കില്‍ മലയാളി പെണ്ണുങ്ങളുടെ കാര്യം ദുരിതമായിരിക്കും.
സ്വര്‍ണ്ണം അപഹരിക്കുവാനോ ലൈംഗികമായി ഉപയോഗിക്കുവാനോ ഉള്ള ഒരു വസ്തുവായി മലയാളി സ്ത്രീ മാറിക്കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണ വില വര്‍ദ്ധിക്കുന്നതും ഒപ്പം ലൈംഗിക ഭ്രാന്ത് വര്‍ദ്ധിക്കുന്നതും മലയാളി പെണ്ണുങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കും എന്നതില്‍ സംശയമില്ല. ലൈംഗിക സ്വാതന്ത്രം എന്നത് പുരുഷനു മാത്രം വേണ്ടതല്ല. അത് സ്ത്രീക്കും കൂടെ അവകാശപ്പെട്ടതാണ്.

Monday, June 27, 2011

പുരുഷന്‍ എന്ന് വിളിച്ചാല്‍ എന്തുകൊണ്ട് ലജ്ജിക്കുന്നില്ല

എന്തുകൊണ്ടാണെന്ന് അറിയില്ല പലരും പുരുഷന്‍ എന്ന് പറയുമ്പോള്‍ വല്ലാതെ അഭിമാനിക്കുന്നത് (?) കാണാം. എന്നാല്‍ നിങ്ങള്‍ ഒരു പുരുഷന്‍ ആണെന്നതിന്റെ പേരില്‍ ആരെങ്കിലും വല്ലാതെ പരിഹസിച്ചാല്‍/അവഗണിച്ചാല്‍ എങ്ങിനെയിരിക്കും?ഇഷ്ടപ്പെടുമോ? പുരുഷന്‍ എന്നതിന്റെ പേരില്‍ ആരെങ്കിലും ആരെയെങ്കിലും പരിഹസിക്കുമോ എന്ന് തിരിച്ച് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം. എങ്കിലും അത്തരത്തില്‍ ഒന്ന് സങ്കല്പിച്ച് നോക്കൂ. എന്താ മനസ്സില്‍ തോന്നുന്നത്. പുരുഷന്‍ എന്ന പേരില്‍ പരിഹസിക്കുവാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുവാന്‍ തോന്നുന്നുണ്ടോ? ഉത്തരം ഇല്ല എന്നാണെങ്കില്‍ ഒരാള്‍ lesbian/gay/bisexual/transgender ആണ് എന്ന പേരില്‍ പരിഹസിക്കുന്നതിലും അര്‍ഥമില്ല. നിങ്ങള്‍ ഒരു പുരുഷന്‍ ആണ് എന്നതു പോലെ തന്നെ തുല്യമായ അവകാശമാണ് ഒരാള്‍ ഒരു ലെസ്ബിയന്‍/ട്രാന്‍സ് ജെന്റ് എന്ന നിലയ്ക്ക് അവര്‍ക്ക് ഉള്ളതും. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അയാള്‍ ഏതു രീതിയില്‍ ചിന്തിക്കണം, ജീവിക്കണം, പെരുമാറണം, എന്നത്. എത്തരത്തില്‍ ഉള്ള ഇണയെ കണ്ടെത്തണം എങ്ങിനെ സ്നേഹം പങ്കിടണം എന്നതൊക്കെ അവളുടെ/അയാളുടെ സ്വകാര്യതയാണ് ഒപ്പം മൌലീകമായ അവകാശവുമാണ്. അത്തരക്കാരെ അപഹസിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.

വസ്ത്രധാരണത്തിന്റേയും ശരീരചലനങ്ങളുടേയും പേരില്‍ ട്രാന്‍സ്ജെന്റുകളെ കണ്ടാല്‍ ഇവര്‍ക്ക് നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഒരു പുരുഷനായി അറിയപ്പെടുന്നതില്‍ അത്തരം വസ്ത്രങ്ങള്‍ അണിയുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഒരു ട്രാന്‍സ്ജെന്റിന് അത്തരത്തില്ായിരിക്കുന്നതില്‍ അല്പം പോലും ലജ്ജിക്കേണ്ടതുമില്ല. പ്രത്യക്ഷത്തില്‍ കുറേയൊക്കെ പുരുഷാകാരമുള്ള എന്നാല്‍ സ്തീയായി ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതില്‍ എന്താണ് അപാകത. വസ്ത്രധാരണം എന്നത് കേവലം നഗ്നത മറക്കുവാനുള്ള ഒരു ഉപാധിമാത്രമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. അത് അവളുടെ/അയാളുടെ വക്തിത്വം സൌന്ദര്യം എന്നിവയെ പ്രകടിപ്പിക്കുവാന്‍ കൂടിയുള്ളതാണ്. ഒരു സ്ത്രീക്ക് ചുരിദാറിനേക്കാള്‍ സാരിയാണ് അല്ലെങ്കില്‍ ജീന്‍‌സാണ് കൂടുതല്‍ മാച്ച് ചെയ്യുന്നതെങ്കില്‍ അവര്‍ അത് ധരിക്കുന്നു. ലിപ്സ്റ്റിക്ക് ഇടുന്നു പൊട്ടുതൊടുന്നു, മാലയും വളയുമണിയുന്നു. ഒരു പുരുഷന് മുണ്ടിനേക്കാള്‍ കോട്ടും സ്യൂട്ടും ആണ് യോജിക്കുക എന്ന് തോന്നിയാല്‍ അയാള്‍ അത് പ്രിഫര്‍ ചെയ്യുന്നു. അപ്പോള്‍ ഒരു ട്രാന്‍സ് ജെന്റിന്‍് ചുരിദാറോ, സാരിയോ ധരിക്കുന്നതില്‍, ലിപ്സ്റ്റിക് ഇടുന്നതില്‍, വളയും മാലയും അണിയുന്നതില്‍ എന്താണ് അപാകത? പുരുഷന്‍/സ്ത്രീ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് രതിയില്‍ ഏര്‍പ്പെടാം എങ്കില്‍ അവര്‍ക്കും അത് ആകുന്നതില്‍ എന്താണ് കുഴപ്പം?


http://queerpridekeralam.blogspot.com/ എന്ന ബ്ലോഗ്ഗില്‍ esbian/gay/bisexual/transgender തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ July 2nd, 2011 ന് ത്ര്ശൂരില്‍ ഒത്തു കൂടുന്നതായും അതിലേക്ക് ക്ഷണിക്കുന്നതുമായ പോസ്റ്റു കണ്ടു. തീര്‍ച്ചയായും നല്ല കാര്യം. രണ്ടു വര്‍ഷം മുമ്പ് ജൂലൈ 2ആം തിയതി ദില്ലി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂലമായ വിധിന്യായത്തെ അവര്‍ ആഘോഷിക്കുകയാണ്. യദാര്‍ഥത്തില്‍ അവരുടെ ആഘോഷങ്ങളില്‍ പൊതു സമൂഹം കൂടെ പങ്കാളികളാകുകയാണ് വേണ്ടത്. ദൌര്‍ഭാഗ്യവശാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്യുന്ന/ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. സ്ത്രീയും പുരുഷനും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുന്നതിന് സ്വാഭാവികമായി കാണുന്നവര്‍ പക്ഷെ സ്ത്രീയും സ്ത്രീയും തമ്മിലോ പുരുഷനും പുരുഷനും തമ്മിലോ അത്തരത്തില്‍ ആഹ്ലാദം പങ്കിടുന്നതിനെ മോശമായി കാണുന്നു.

തന്റെ ഇണയോട് ലൈംഗീക താല്പര്യം തോന്നുന്നതിനാലാണല്ലോ ഒരാള്‍ മറ്റൊരാളോട് അത്തരത്തില്‍ ഇടപെടുന്നത്. സാമ്പ്രദായിക രതിയോട് വിരക്തിയുള്ളവര്‍ക്കും ജീവിക്കുവാനും അവര്‍ക്ക് രതിസുഖം നുകരുവാനും അവകാശമുണ്ടെന്നും അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇത് ആരുടെയെങ്കിലും ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇത്തരം കൂട്ടായ്മകള്‍ ചെയ്യുന്നത്. ശാരീരികവും മാനസീകവുമായ പലതരം പീഠനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് ട്രാന്‍സ് ജെന്റുകള്‍. ഇത്തരക്കാര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ഒരു ട്രാന്‍സ് ജെന്റ് ആണെന്നത് മറ്റൂള്ളവര്‍ക്ക് അവഹേളിക്കുവാനോ ആക്രമിക്കുവാനോ ഉള്ള ജീവിയല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ ചാന്തുപൊട്ടുകള്‍ എന്ന പേരില്‍ വിളിക്കപ്പെടേണ്ടവരല്ല.

വ്യക്തിപരമായി ഒരു ട്രാന്‍സ്ജെന്റുമായി രതിയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ആ അനുഭവം എഴുതുക പ്രയാസമാണ്. എന്നാല്‍ ലെസ്ബിയന്‍ രതി ഹൃദ്യമായ അനുഭവമായി തോന്നിയിട്ടുണ്ട്. ബൈ സെക്ഷലുകളായ ഒരുപാട് പേര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഒരു നഗ്നമായ സത്യമല്ലേ? എന്നാല്‍ അത് എന്തോ ഹീനകൃത്യമായി സങ്കല്‍പിച്ച് കപട സദാ‍ചരത്തിന്റെ ഓട്ടവീണ മറകൊണ്ട അങ്ങേയറ്റം ഗോപ്യമാക്കി വെക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

എന്നെ സംബന്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെ ഉള്ള രതി എന്നത് പങ്കുവെക്കുന്നവരുടെ പ്രായമോ രൂപമോ ലിംഗമോ അല്ല മറിച്ച് എപ്രകാരം പങ്കുവെക്കപ്പെടുന്നു ആഹ്ലാദകരമാകുന്നു എന്നതാണ്‍` കണക്കിലെടുക്കേണ്ടത്. മാറാല പിടിച്ചതോ പുഴുക്കുത്തേറ്റതോ ആയ മനസ്സുള്ളവര്‍ എന്നും ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തെക്കാം. എന്നാല്‍ താന്‍ ഒരു lesbian/gay/bisexual/transgender ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുവാനും സമാന മനസ്കരുമായി ഒന്നിച്ചുകൂടുവാനും കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ധൈര്യസമേതം മുന്നോട്ടുവരുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരെ ഒറ്റപ്പെടുത്തുമ്പോള്‍ യദാര്‍ഥത്തില്‍ ലജ്ജിക്കേണ്ടത് പുരുഷനെന്നും സ്തീയെന്നും പറഞ്ഞ് നടക്കുന്നവരല്ലേ?

Saturday, June 25, 2011

പുഴുവരിക്കുന്ന വാക്കുകള്‍

. വലിയ വലിയ കാര്യങ്ങള്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന കൊച്ചമ്മമ്മാരെ (സൊസൈറ്റീ ലേഡീസ്) പണ്ടേ എനിക്ക് ഇഷ്ടമല്ല. മാത്രമല്ല ഇത്തരക്കാരെ കാണുമ്പോള്‍ തെരുവില്‍ ശരീരം വിറ്റ് അന്നന്നത്തെ ജീവിതം നയിക്കുന്ന സ്ത്രീകളോട് എനിക്ക് എന്തെന്നില്ലാത്ത ബഹുമാനവും തോന്നും. നാല്പതിന്റെയും അമ്പതിന്റേയും ഇടയില്‍ പ്രായമുള്ള ഇക്കൂട്ടത്തിലെ ചില സ്ത്രീകള്‍ ഇവര്‍ വലിയ ആദര്‍ശവും ആത്മാഭിമാനവും ഒക്കെ പുറമേക്ക് കാണിക്കും. എന്നാല്‍ ഇവരുടെ സ്വകര്യ സദസ്സുകളില്‍ അധിക്ഷേപിക്കുന്ന തെരുവു പെണ്ണുങ്ങളേക്കാള്‍ വളരെ മോശം മാനസീകവും ശാരീരികവുമായ അവസ്ഥയുള്ളവര്‍ ആയിരിക്കും. ഒരു പക്ഷെ രഹസ്യമായി പലരുമായി സംഭോഗം നടത്തുന്നവരായിരിക്കും സദാചാരത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നത്. പരസ്പ്രര ധാരണയോടെ സ്ത്രീയും പുരുഷനും ലൈംഗീകമായി ബന്ധപ്പെടുന്നത് വലിയ പാപമൊന്നുമായി കാണുന്ന ആളല്ല ഞാന്‍. അപ്രകാരം ചെയ്തിട്ടുമുണ്ട്. എന്നാല്‍ കപട മുഖവും വാക്കുമായി ജീവിക്കുന്നതിനോട് എനിക്ക് ഇഷ്ടമല്ല.ആ സ്ത്രീയുടെ വാചകങ്ങള്‍ കണ്ടപ്പോള്‍ അതില്‍ പുഴുവരിക്കുന്നതായി എനിക്ക് തോന്നി

ഒരു പെണ്‍കുട്ടി ലൈംഗീകമായി പീഠിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞാല്‍ ഉടനെ സഹതാപമോ അല്ലെങ്കില്‍ എന്തുകൊണ്ട് അവള്‍ പ്രതികരിച്ചില്ല എന്നൊക്കെ പറഞ്ഞ് ചിലര്‍ രംഗത്ത് വരും. പുരുഷന്മാര്‍(?) പോട്ടേ എന്നാല്‍ സ്ത്രീകള്‍ ഇത്തരം ചോദ്യവുമായി വന്നാലോ? ഭീഷണി/പ്രലോഭനം ഇവയുടെ വലിയ കമ്പളം കോണ്ട് മൂടിക്കൊണ്ടാണ് അധികവും പെണ്‍കുട്ടികള്‍ പീഠിപ്പിക്കപ്പെടുന്നത്. ഇത് കേരളത്തില്‍ മാത്രമല്ല ലോകത്തെവിടെയും ഇപ്രകാരം തന്നെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എങ്കിലും പുഴുത്തപട്ടികളെ ക്രീം പുരട്ടിയിറക്കിയതു പോലുള്ള കൊച്ചമ്മ മാര്‍ പെണ്‍‌വാണിഭത്തെ പറ്റിയും പെണ്‍കുട്ടിയുടെ പ്രതികരണമില്ലായ്മയെ പറ്റിയും പല വ്യഖ്യാനങ്ങളും നിരത്തും. യദാര്‍ഥത്തില്‍ പീഠിപ്പിച്ച പുരുഷ (?) -ലിംഗം ഉദ്ദരിച്ചാല്‍ മാത്രം പുരുഷനായി കൂട്ടുവാന്‍ കഴിയുമോ?- ജീവികളേക്കാള്‍ മോശമാണ് ഇത്തരക്കാരികള്‍. ഇവളുമാരെ ആരെങ്കിലും ബലമായി ഭീഷണിപ്പെടുത്തി പീഠിപ്പിച്ചാല്‍ വലിയ ഒരു ജനക്കൂട്ടത്തിനു നടുവില്‍ നിര്‍ത്തിയാല്‍ പോലും ശബ്ദിക്കുമോ?

ആദ്യമായി തന്റെ ശരീരത്തെ ബലമായി പ്രാപിക്കുകയും, സഹോദരനെ ബലമായി ഫാനില്‍ കെട്ടിയിട്ട് അടിക്കുകയും മാതാവിനെയും തന്നെയും കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് സംരക്ഷണം നല്‍കേണ്ട സ്വന്തം പിതാവ് തന്നെയാണ്. പിന്നീട് പലര്‍ക്കായി വില്‍ക്കുന്നതും ഈ ഇരുകാലി തന്നെ. സാധാരണ സ്ത്രീക്ക് തന്നെ സ്വന്തം പങ്കാളിയുമായി തന്നെ ഒരു ദിവസം നാലോ അഞ്ചോ തവണ ബന്ധപ്പെടുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ചിലപ്പോള്‍ ഇന്‍ഫ്ക്ഷനും ഉണ്ടായേക്കാം. ആ നിലക്ക് ആ പെണ്‍‌കുട്ടിയുടെ അവസ്ഥ എന്തായിരിക്കു? അപരിചിതരായ പുരുഷന്മാരുമായി (?) ബന്ധപ്പെടേണ്ടിവരുന്ന തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ ശക്തമായ ഭീഷണി തൂങ്ങിക്കിടക്കുന്ന മാനസീകമായും ശാരീരികമായും തളര്‍ന്ന ഒരു പെണ്‍‌കുട്ടി എന്ത് ചെയ്യും?

ഇതൊന്നും ചിന്തിക്കാതെ ഇത്തരം വൃത്തികെട്ട ജന്മങ്ങളുടെ പുഴുവരിക്കുന്ന വാക്കുകള്‍ പലയിടങ്ങളിലും പ്രശംസിക്കപ്പെടുന്നു എന്നത് വല്ലാതെ വേദനിപ്പിക്കുന്നു. പീഠനത്തിനിരയായ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് ക്രൂരമായ വിചാരണയുടെ നാളുകളായിരിക്കു. ഒരു പക്ഷെ അവളുടെ പ്യൂബര്‍ട്ടി ഏരിയായില്‍ പുരുഷന്മാര്‍(?) സമ്മാനിച്ച വേദനയേക്കാള്‍ വലിയ വേദനകള്‍‍.

ബുദ്ധിയില്ലാത്ത മല്ലൂസ്

ഇന്നലെ വൈകുന്നേരമാണ് എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്. രാവിലെ ഒന്ന് ഷോപ്പിങ്ങിന് പോകാമെന്ന് കരുതിയിരുന്നെങ്കിലും മഴമൂലം പുറത്തിറങ്ങാതെ അകത്ത് ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ടി.വിയിലെ വാര്‍ത്തകളില്‍ കണ്ണു നട്ടിരിക്കുകയായിരുന്നു എന്റെ സുഹൃത്തിന്റെ അച്ഛന്‍. ചാനല്‍ ദൃശ്യങ്ങളില്‍ കുറേ കുട്ടികള്‍ സമരം ചെയ്യുന്നതും അവര്‍ പിന്നീട് പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നതും കണ്ടു. യാതൊരു പ്രകോപനവും ഇല്ലാതെ ഇവര്‍ എന്തിനു പോലീസുകാരെ കല്ലെറിയുന്നു? പോലീസുകാര്‍ മനുഷ്യരല്ലേ? സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സമരമാണെന്നും ഭരണം പോയാല്‍ സമരവുമായി എസ്.എഫ്.ഐക്കാര്‍ തെരുവില്‍ ഇറങ്ങുമെന്നും ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ഥികളില്‍ നിന്നും ഉള്ള പണം ലക്ഷ്യമാക്കിക്കൊണ്ടാണല്ലോ. അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ പണമുള്ളവരുടെ മക്കള്‍ പഠിക്കും പണമില്ലാത്തവരുടെ മക്കള്‍ക്ക് അവസരം ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് രസകരമായി തോന്നുന്നു. ഞാന്‍ അറിഞ്ഞിടത്തോളം ഈ പറയുന്ന നേതാക്കന്മാരുടെ പലരുടേയും മക്കള്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഇത്തരം പേയ്‌മെന്റ് സീറ്റുകളില്‍ പഠിച്ചവരോ പഠിക്കുന്നവരോ ആണ്. അപ്പോള്‍ പിന്നെ മറ്റുള്ളവരുടെ മക്കള്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കരുതെന്ന് പറയുന്നതിന്റെ മീനിങ്ങ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രമേശന്‍ എന്ന ഒരു ഡി.വൈ.എഫ്.ഐ നേതാവ് അമ്പത് ലക്ഷം രൂപ വിലയുള്ള സീറ്റില്‍ മകള്‍ക്ക് പ്രവേശനം സംഘടിപ്പിച്ചതായും എന്റെ സുഹൃത്ത് പറഞ്ഞു. ഒരു യുവജന പാര്‍ട്ടി നേതാവിന് എവിടെ നിന്നും ഇത്രയും പണം ഉണ്ടാക്കുവാന്‍ പറ്റി? സത്യത്തില്‍ അയാളുടെ വീട്ടിലേക്കല്ലേ ഇവര്‍ മാര്‍ച്ച് നടത്തേണ്ടത്? എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുഹൃത്ത് ചായക്കപ്പും ഒപ്പം ഒന്നു രണ്ടു ബിസ്കറ്റും നീട്ടി. എന്നിട്ട് എന്റെ കൈപിടിച്ച് വരാന്തയിലേക്ക് നടന്നു.

അതേ അച്ചന്‍ കേള്‍ക്കണ്ട. ആള്‍ ഒരു ലെഫ്റ്റിസ്റ്റാ. നിന്റെ ചോദ്യം അദ്ദേഹത്തെ മുഷിപ്പിക്കും.
നിനക്ക് കേരളത്തെ കുറിച്ചും പൊളിറ്റിക്സിനെ കുറിച്ചും ഒരു ചുക്കും അറിഞ്ഞുകൂട. സമരം ഒക്കെ അവിടെ നടക്കും. ചിലപ്പോള്‍ ആരെങ്കിലും തല്ലുകൊണ്ടോ വെടികൊണ്ടോ ചത്തെന്നും ഇരിക്കും. രാഷ്ടീയക്കാര്‍ അതും ഒരു വലിയ സംഭവമാക്കി മാറ്റും. ഒരു ജുഡീഷ്യല്‍ അന്വേഷണം ഒക്കെ വരുമായിരിക്കും, ചാകുന്നവരുടെ കുടുമ്പത്തിനു നഷ്ടം അത്ര തന്നെ. കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു സമരത്തിനിടയില്‍ മന്ത്രിയെ ആക്രമിക്കുവാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് വെടിവെപ്പുണ്ടായെന്നും അഞ്ചു പേര്‍ മരിച്ചുവെന്നും അവള്‍ പറഞ്ഞു.

സമരത്തിനിടെ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഘടനയുടെ നേതാവാണ് മേല്പറഞ്ഞ രമേശന്‍ കക്ഷിയെന്നും അന്നത്തെ നേതാക്കളില്‍ ചിലരാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതിയില്‍ എന്നും അറിഞ്ഞപ്പോള്‍ വെറുതെയല്ല മലയാളിയെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങുകാരും ഫ്ലാറ്റുകാരും പറ്റിച്ചു മുങ്ങുന്നതെന്ന് എനിക്ക് ബോധ്യമായി.

ഈ മല്ലൂ‍സിനെയാണോ ബുദ്ധിമാന്മാരെന്നും സ്മാര്‍ട്ടെന്നും പറഞ്ഞ് പലരും ആഘോഷിക്കുന്നത്?

Sunday, August 8, 2010

പെണ്‍പ്രണയങ്ങള്‍-1

ദിവസങ്ങളായിരിക്കുന്നു മെയില്‍ ചെക്ക് ചെയ്തിട്ട്. ധാരാളം മെയിലുകള്‍ വന്നു കിടക്കുന്നു. ഒന്നൊന്നായി തുറക്കുന്നതിനിടയിലാണ് റബേക്കയുടെ മെയില്‍. ആകാംഷയോടെ അത് തുറന്നു..പതിവു സംബോധന.തുടര്‍ന്നുള്ള വരികള്‍ തര്‍ജ്ജമ ചെയ്താല്‍ ഏകദേശം ഇങ്ങനെ വായിക്കാം.

നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു പെണ്‍ സുഖം അറിയുന്നത്. അവള്‍ക്കൊപ്പം തിരമാലകളില്‍ ഞാന്‍ ആഹ്ലാദത്തോടെ നീന്തിക്കളിച്ചു. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് ഞങ്ങള്‍ കിടന്നുരുണ്ടു.
കോട്ടേജില്‍ എത്തുമ്പോള്‍ മണല്‍ത്തരികള്‍ ഞങ്ങളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരുന്നു. ഷവറിനു കീഴെ നിന്നു പരസ്പരം ശരീരം വൃത്തിയാക്കി. വീണ്ടും കിടക്കയിലേക്ക്...പരസ്പരം ശരീരം പങ്കിട്ടു ആഹ്ലാദം പങ്കുവെച്ചു. എന്നേക്കാള്‍ മാംസളതയും മൃദുലതയും കൂടുതലായിരുന്നു അവളുടെ ശരീരത്തിന്...പുരുഷനേക്കാള്‍ എത്രയോ ഇരട്ടി മനോഹരമായാണ് അവള്‍ എന്നെ ലാളിക്കുന്നത്. അവളുടെ കരലാളനങ്ങളും ചുമ്പനങ്ങളും എന്റെ ശരീരത്തില്‍ രതിയുടെ പറുദീസ തീര്‍ക്കുന്നു..ഒരു പുരുഷനൊപ്പം ആയിരുന്നേല്‍ ഒരിക്കലും ഈ അവധിക്കാലം എനിക്കിത്രയും ഉല്ലാസകരമാക്കുവാന്‍ കഴിയില്ലായിരുന്നു...

റബേക്കയെന്ന ഇംഗ്ലണ്ടുകാരി എന്റെ ഒരു സുഹൃത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹോട്ടലിന്റെ കോഫീഷോപ്പില്‍ വച്ച് തുടങ്ങിയ സൌഹൃദം. അവള്‍ ഒരു ലെസ്ബിയന്‍ ആണെന്ന് ഇടയ്ക്കെപ്പോളോ വ്യക്തമാക്കി. എനിക്കും അതിനോട് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലെന്ന് ഞാനും മറുപടി നല്‍കി. പിന്നീട് ഞങ്ങള്‍ ടെലിഫോണ്‍ വഴിയും നെറ്റ് വഴിയും ഇടയ്ക്ക് ബന്ധപ്പെടാറുണ്ട്.

അവര്‍ ഇപ്പോല്‍ ഗോവയില്‍ അവധിക്കാലം ചിലവഴിക്കുവാന്‍ എത്തിയിരിക്കുന്നു. കൂടെ പുതിയ സുഹൃത്തുമുണ്ട്. അന്ന.
വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിനൊപ്പം അവള്‍ക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ അയച്ചുതന്നു. ഞാന്‍ കേരളത്തില്‍ ആണെന്നും ഒരു ആയുര്‍വ്വേദ മസ്സാജിങ്ങിനുള്ള ഒരുക്കത്തിലാണെന്നും താല്പര്യം ഉണ്ടെങ്കില്‍ വരാമെന്നും അവളെ അറിയിച്ചു.

ഒരു കോഫി ഉണ്ടാക്കിയേക്കാം എന്ന് കരുതി കിച്ചണിലേക്ക് നടന്നു. കെറ്റിലില്‍ വെള്ളം ഒഴിച്ച് ഓണ്‍ ചെയ്തു. അപ്പോളും മനസ്സില്‍ റബേക്കയുടെ വാചകങ്ങളായിരുന്നു. ഒരു പുരുഷനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ അവര്‍ക്ക് ആഹ്ലാദവും ആനന്ദവും ലഭിക്കുന്നു എന്ന അറിവ് എനിക്ക് ഒട്ടും അതിശയോക്തിയായി തൊന്നിയില്ല. അതൊരു സത്യമല്ലേ എന്ന് ചിന്തിക്കുവാന്‍ എന്റെ മുന്‍ അനുഭവങ്ങള്‍ പര്യാപ്തവുമാണ്. രതിയുടെ അടിസ്ഥനത്തില്‍ പരിശോധിച്ചാല്‍ സന്താനോല്പാദനത്തിനു വേണ്ടി മാത്രമല്ലേ സ്ത്രീ പുരുഷ വിവാഹം എന്ന ഘടനയുണ്ടയത്? ഒരു സ്തീക്ക് സ്വന്തമായി ജീവിക്കുവാന്‍ ഉള്ള അവസ്ഥയുണ്ടെങ്കില്‍ പ്രസവിക്കുവാന്‍ താല്പര്യം ഇല്ലെങ്കില്‍ ഒരു കൂട്ടിനായി പുരുഷന്‍ തന്നെ വേണം എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ കഴിയുമോ? ഒരു പുരുഷനേക്കാള്‍ തനിക്ക് ഒരു സ്തീയാണ് പങ്കാളിയായി ചേരുക എന്ന് മനസ്സിലാക്കിയാല്‍ അത്തരം ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അവര്‍ തമ്മില്‍ ഒരു മിച്ച് ജീവിക്കുന്നത് എത്ര ആഹ്ലാദകരം ആയിരിക്കും?

കേരളത്തില്‍ ഇന്നും രഹസ്യമായി ഒരുപാട് ലെസ്ബിയന്‍ സൌഹൃദങ്ങള്‍ (പെണ്‍ പ്രണയിനികള്‍) ഉണ്ടായിരിക്കാം. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായാല്‍ അതിനെ നല്ല ഒരു കാഴ്ചപ്പാടോടെ കാണുവാന്‍ മലയാളിക്കാകില്ല. അവന്‍ അതൊരു മഹാ പാതകമായി കാണുന്നു. ഈ പരിഹസം ചൊരിയുന്ന പുരുഷന്മാര്‍ ഒരിക്കല്‍ പോലും എന്തുകൊണ്ട് അവര്‍ക്കിടയില്‍ പ്രണയം ഉണ്ടായി. അവര്‍ സ്നേഹവും സെക്സും പങ്കിടുന്നു എന്ന് ചിന്തിക്കുമോ? ഒരു പുരുഷനുമായി ഒരുതരത്തിലും ആഹ്ലാദം പങ്കിടുവാന്‍ കഴിയുന്നില്ല എങ്കില്‍ എത്ര ബോറായിരിക്കും അവളുടെ ജീവിതം? ഇരുപത്തെട്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ അഞ്ചോളം ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്ന റബേക്കയെ പോലുള്ളവര്‍ തുറന്ന് സമ്മതിക്കുന്നതും നമ്മോടു പറയുന്നതും മറ്റൊന്നുമല്ല.

പാശ്ചാത്യ നാടുകളില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ധാരാളമുണ്ട്. അവര്‍ക്ക് അവിടെ നമ്മുടെ നാട്ടിലേതു പോലെ വിവേചനം ഒന്നും ഇല്ല. എന്നാല്‍ നമ്മുടെ നാട്ടിലോ?

അസ്വസ്ഥതകളും അപമാനവും സഹിക്കുവാന്‍ കഴിയാതെ പലപ്പോഴും ജീവനൊടുക്കുന്ന പെണ്‍പ്രണയിനികള്‍ ഉണ്ട് ഇവിടെ. അന്യനഗരങ്ങളിലേക്ക് ചേക്കേറുവാനും അവിടെ സ്വസ്ഥമായി ജീവിക്കുവാനും കഴിയുന്നവര്‍ വളരെ വളരെ അപൂര്‍വ്വം.പെണ്‍ പ്രണയങ്ങളെ സ്തീകളും പരിഹാസത്തോടെ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും പുരുഷനൊപ്പം സെക്സ് പങ്കിടുന്നതിനേക്കാള്‍ പതിന്മടങ്ങ് ആഹ്ലാദം പകരുന്നതാണതെന്ന് അറിയാതെ പോകുന്നു. പുരുഷന്‍ നമ്മില്‍ നിന്നും ആഹ്ലാദം അനുഭവിക്കുന്നു എന്നാല്‍ നമ്മെ ആഹ്ലാദിപ്പിക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ പലപ്പോഴും പുറകിലാണു താനും എന്ന വസ്തുത നിങ്ങള്‍ക്ക് അനുഭവങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാക്കുവാന്‍ ഒരു പക്ഷെ സാധിക്കും.

ഒരു മാനസീക ആരോഗ്യപ്രശ്നമായി പലരും പെണ്‍പ്രണയത്തെ കാണുന്നു. അതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി അവര്‍ ഒരുപക്ഷെ ആത്മഹത്യയില്‍ അഭയം തേടുന്നു. എന്തുകൊണ്ട് അവര്‍ക്ക് ജീവിക്കുവാന്‍ അവസരം നല്‍കിക്കൂട എന്ന് ഒരിക്കല്‍ പോലും ചിന്തിക്കുന്നുമില്ല.

സംസ്കാരത്തിന്റെ കാവല്‍ക്കാരോട്

ഒരു ആവേശത്തിനു ബ്ലോഗ്ഗ് തുടങ്ങിയെങ്കിലും കൃത്യമായ അപ്‌ഡെഷനൊന്നും നടത്തുവാന്‍ എനിക്ക് ആയിട്ടില്ല. മലയാളത്തില്‍ എഴുതുക എനിക്ക് അല്പം ബുദ്ധിമുട്ടാ‍ണ്. ഭാഷ ഒന്നാമത്തെ പ്രശനം. ആഗ്രഹിക്കുന്ന പോലെ എന്റെ ഭാഷ വഴങ്ങുന്നില്ല. എന്നാലും ഒരു വാശിക്ക് എഴുതുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായം ഒക്കെ ഇടയ്ക് വേണ്ടിവരാറുണ്ട് അതുകൊണ്ട് ചിലപ്പോള്‍ ഇഗ്ഗീഷിലും മലയാളത്തിലുമായി പേപ്പറില്‍ എഴുതി പിന്നെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് എടുക്കും. വായനക്കാര്‍ ദയവായി അതിലെ തെറ്റുകള്‍ ക്ഷമിക്കുക. ഭാഷയെ ഒന്ന് വഴക്കിയെടുക്കാന്‍ കൂടെ ആണ് ഈ ബ്ലോഗ്ഗെഴുത്ത്.

ഇപ്പോള്‍ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍ ഉഴിച്ചിലിന്റെയും മറ്റും ചികിത്സയിലുമാണ്. അതൊരു അനുഭവം തന്നെ ആണ്. പിന്നീട് എഴുതുന്നുണ്ട്.

ബ്ലോഗ്ഗ് വായിച്ച് പല സുഹൃത്തുക്കളും എനിക്ക് മെയില്‍ ചെയ്തിരുന്നു. (നിലവാരം ഇല്ലാന്ന് അവരേക്കാള്‍ നന്നായി എനിക്കറിയാം അത് ഞാന്‍ അംഗീകരിക്കുന്നു.) ചിലര്‍ക്ക് അഭിനന്ദിക്കണം, പരിചയപ്പെടണം, മറ്റു ചിലര്‍ക്ക് പതിവു ശൈലിയില്‍ സെക്സിനോട് ആണ് താല്പര്യം. കൂട്ടത്തില്‍ നവീന എന്ന ഒരു കക്ഷി എനിക്ക് മെയില്‍ ചെയ്തിരുന്നു. ഭാഷ രൂക്ഷമായിരുന്നു. വേശ്യ എന്ന് വിളിച്ചു. അവരുടെ രോഷപ്രകടനം കണ്ട് ഞാന്‍ ചിരിച്ചു എന്നതാണ് സത്യം.

നവീനയെ പോലെ ചിന്തിക്കുന്ന പലരും ഉണ്ടാകാം. അവര്‍ക്കും ഇത്തരം ചിന്തയും ഉണ്ടാകാം. ഇവര്‍ മനസ്സിലാക്കേണ്ടത് എന്റെ ജീവിത ശൈലിയും ചിന്തയും നവീനയൂടേതിനു സമാനമാകണം എന്നില്ല എന്നാണ്. ഞാന്‍ മദ്യപിക്കും ബോയ്ഫ്രണ്ട്/പെണ്‍ സുഹൃത്തുക്കളുമായി ശരീരം കൊണ്ട് അഹ്ലാദം പങ്കീടും. വിവഹം കഴിക്കണ പുരുഷനു മുമ്പില്‍ കന്യകാത്വം കാഴ്ചവെക്കണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ലായിരുന്നു.പത്തു പതിഞ്ച് വയസ്സിലേ അങ്ങിനെ ഒരു തീരുമാനം എടുത്തു. ഇപ്പോള്‍ വിവാഹം കഴിക്കണം എന്ന ചിന്തയും ഇല്ല.അതൊക്കെ എന്റെ വ്യക്തിപരമായ വിഷയം മാത്രമാണ്.

പണത്തിനോ സമ്മാനങ്ങള്‍ക്കോ ആയി ശരീരം വില്‍ക്കുന്ന സ്തീയെ ആണ് വേശ്യ എന്ന് വിളിക്കുക. എന്റെ ശരീരത്തെ ഈ രീതിയില്‍ ഞാന്‍ ഒരു നിലക്കും ദുരുപയോഗം ചെയ്യുന്നില്ല. സെക്സ് എന്നത് എന്റെ ഒരു സ്വകാര്യ ആവശ്യമൊ ആഹ്ലാദമോ ആണ്. അതെനിക്ക് ഇഷ്ടം ഉള്ള ചുരുക്കം ചിലരുമായി പങ്കിടുന്നു. പരസ്പരം ആഹ്ലാദം പങ്കുവെക്കുന്നു. എനിക്ക് തോന്നുന്നു പല ദമ്പതിമാര്‍ക്കിടയിലും ഇത്തരം പങ്കുവെക്കല്‍ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ ‍ ആനന്ദം ആണ് അനുഭവിക്കുന്നതെന്നും.

അതിനാല്‍ വേശ്യ എന്നതിന്റെ അര്‍ഥം മനസ്സിലാക്കാതെ ചുമ്മാ എന്നെ അത്തരം പദങ്ങള്‍കൊണ്ട് വിശേഷിപ്പിക്കാതിരിക്കുക. നിങ്ങള്‍ ഉന്നയിക്കുന്നത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ്. എനിക്കത് പിന്തുടരുവാന്‍ യാതൊരു ബാധ്യതയും ഇല്ല. എന്റെ ജീവിത ശൈലി നിങ്ങള്‍ പിന്തുടരുവാന്‍ ഞാനും പറയുന്നില്ല. അതു കൊണ്ട് മോള്‍ മോളൂടെ കാര്യം നോക്ക്. നിനക്ക് നിന്റെ കന്യകാത്വം സൂക്ഷിക്കണോ സൂക്ഷിച്ചൊളൂ. അല്ലാണ്ടെ എന്റെ അടുക്കല്‍ സംസ്കാരത്തിന്റെ കാവല്‍ക്കാരിയുടെ വെഷം അണിയല്ലേ പ്ലീസ്. ഞാന്‍ എനിക്ക് ഇഷ്ടം പോലെ ചെയ്യും. എഴുതും. എന്നെ “നന്നാക്കാന്‍” നീ വരണ്ട.

കൂട്ടത്തില്‍ ഒന്നു കൂടെ സെക്സ് ക്ലിപ്പുകളും ചിത്രങ്ങളും ഒന്നും അയച്ച് ആരും ബുദ്ധിമുട്ടണ്ട. അതൊക്കെ ആവശ്യത്തിനു ഞാന്‍ കണ്ടിട്ടുണ്ട്. ഒകെ. വായനക്കാര്‍ക്കും മെയില്‍ അയച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും ഒക്കെ പൂച്ചക്കണ്ണീസിന്റെ താങ്ക്സ്...