Friday, June 4, 2010

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ....

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ.... മലയാളി എനിക്ക് നല്‍കിയ ഇരട്ടപ്പേര്. കുട്ടിക്കാലത്ത് ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ എപ്പോളോ അയല്‍ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ബന്ധുക്കളായ കുട്ടികളും എന്നെ അങ്ങിനെ വിളിച്ചു കളിയാക്കി, കുറേ കാലം അത് ഒരു സങ്കടമായി എന്നോടൊപ്പം കൂ‍ടി. മലയാളികളോടും കേരളത്തോടും എനിക്ക് എന്തോ ദേഷ്യം തോന്നി.എന്നാല്‍ മനസ്സിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്ന, കൌമാര സ്വപങ്ങളുടെ അനന്തമായ നിറച്ചാര്‍ത്തുകള്‍ നിറഞ്ഞാടുന്ന കാലത്ത് എപ്പോളോ ആദ്യമായി ഒരു സഹപാഠി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു. “നിന്റെ കണ്ണുകളില്‍ കണ്ണുടക്കിയാല്‍ ചുറ്റുപാടുകളെ മറന്ന് സ്വയം മറന്ന് നിന്നു പോകും”. ആദ്യമായി ഞാന്‍ എന്റെ പൂച്ചക്കണ്ണുകളെ കുറിച്ച് അഭിമാനിച്ചു അതില്‍ സന്തോഷിച്ചു.അവന്റെ ചുണ്ടുകളില്‍ ഒരു ചുമ്പനം നല്‍കി ഞാന്‍ താങ്ക്സ് പറഞ്ഞു. റിച്ചാര്‍ഡ് എന്ന ആ ആഗ്ലോ ഇന്ത്യന്‍ പയ്യന്‍ എന്റെ ജീവിതത്തിലെ അദ്യ ബോയ്ഫ്രന്റ് ആയി.

ആദ്യപ്രണയത്തിന്റെ അനുഭൂതി നുകരുവാന്‍ ഇരുവരും ആവോളം ശ്രമിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടില്ല.
ഡാഡിയുടെ ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നതിനാല്‍ ഇന്ത്യയിലെ പലയിടങ്ങളില്‍ ആയ എന്റെ ജീവിതത്തില്‍ പിന്നീട് പലരും എന്റെ പൂച്ചക്കണ്ണില്‍ കുടുങ്ങി. പിന്നീട് ഞാന്‍ വീണ്ടും കേരളത്തില്‍ എത്തി. പേരു ചോദിച്ചവരോട് ഞാന്‍ ചിരിച്ചുകൊണ്ട് പൂച്ചക്കണ്ണി എന്നു പറഞ്ഞു.

പൂച്ചക്കണ്ണി.. അപ്പോള്‍ ഇനി നിങ്ങളും എന്നെ പൂച്ചക്കണ്ണി എന്നു വിളിച്ചാല്‍ മതി.

ഇപ്പോള്‍ ദാ ഈ മഴ ആസ്വദിക്കുവാന്‍ ഞാന്‍ വീണ്ടും കേരളത്തില്‍ എത്തിയിരിക്കുന്നു. ഇരുപത്തിയഞ്ച് വയസ്സായി കല്യാണപ്രായം അധികരിച്ചിരിക്കുന്നു എന്നൊക്കെ പറയുന്ന ബന്ധുക്കളുടെ ഉപദേശങ്ങള്‍ ഒഴിവാക്കുവാന്‍ കൊച്ചിയില്‍ ഒരു സ്ഥാപനം നടത്തുന്ന സുഹൃത്തിനൊപ്പം ഒരിടത്ത് കൂടി. എനിക്കീ കല്യാണം ഒട്ടും താല്പര്യം ഇല്ലാത്ത സംഗതിയാണ്.
സ്വതന്ത്രമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഏതൊരു പെണ്ണിനും വിവാഹം ഒരു തടസ്സമാണ്. സ്നേഹം,സെക്സ് ഈ രണ്ടു കാര്യത്തിനു വേണ്ടി വിവാഹം കഴിക്കുന്നത് വിഡ്ഡിത്തമാണ്‌. ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ സ്നേഹം ബോയ്ഫ്രെണ്ടില്‍ നിന്നും ലഭിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്. നൂലാമാലകള്‍ ഇല്ലാതെ എളുപ്പം ഗുഡ് ബൈ പറയാം എന്ന വലിയ ഒരു സൌകര്യം അതിനുണ്ട്. നല്ല ഒരു ബാങ്ക് ബാലന്‍സും, സ്വന്തമായി ഒരു ജോലിയും ഉണ്ടെങ്കില്‍ പിന്നെ സുരക്ഷിതത്വത്തെ പറ്റി ആശങ്ക ഒട്ടും വേണ്ട.

സോറി ഞാന്‍ പറയുവാന്‍ വിട്ടു പോയി ഇത് പൂച്ചക്കണ്ണിയുടെ മനസ്സിലെ കിറുക്കന്‍ ആശയങ്ങളും, സ്വപനങ്ങളും, അനുഭവങ്ങളും പങ്കുവെക്കുവാന്‍ ഉള്ള ഒരു ഇടമാണ്. യാദാര്‍ഥ്യവും കാല്പനീകതയും ഒന്നു ചേരുന്ന നേര്‍ത്ത
ബിന്ദുവില്‍ നിന്നു കൊണ്ട് മാത്രം ഇത് വായിക്കാം.

“ഒരേ സമയം ആധുനീകതയുടേയും എന്നാല്‍ പഴമയുടേയും അസന്തുലിതമായ കൂടിച്ചേരലിന്റെ അസ്വസ്ഥതകളും അസ്വാഭാവികതകളും ആവോളം നിറഞ്ഞ ഒന്നാണ് മലയാളി സമൂഹം.“ ഇത് ഞാന്‍ എഴുതിയ വാചകങ്ങള്‍ അല്ല നാട്ടുപച്ചയെന്ന ഒരു സൈറ്റില്‍ നിന്നും ലഭിച്ചതാണ്. പക്ഷെ മലയാളിസമൂഹത്തെ കുറിച്ച് അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന അതേ ധാരണ ആയതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.

2 comments:

poochakanny said...

പൂച്ചക്കണ്ണീ.... പൂച്ചക്കണ്ണീ.... മലയാളി എനിക്ക് നല്‍കിയ ഇരട്ടപ്പേര്. കുട്ടിക്കാലത്ത് ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ എപ്പോളോ അയല്‍ വീടുകളിലെ കുട്ടികള്‍ക്കൊപ്പം ബന്ധുക്കളായ കുട്ടികളും എന്നെ അങ്ങിനെ വിളിച്ചു കളിയാക്കി, കുറേ കാലം അത് ഒരു സങ്കടമായി എന്നോടൊപ്പം കൂ‍ടി. മലയാളികളോടും കേരളത്തോടും എനിക്ക് എന്തോ ദേഷ്യം തോന്നി.എന്നാല്‍ മനസ്സിലും ശരീരത്തിലും മാറ്റങ്ങള്‍ വരുന്ന, കൌമാര സ്വപങ്ങളുടെ അനന്തമായ നിറച്ചാര്‍ത്തുകള്‍ നിറഞ്ഞാടുന്ന കാലത്ത് എപ്പോളോ ആദ്യമായി ഒരു സഹപാഠി എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു. “നിന്റെ കണ്ണുകളില്‍ കണ്ണുടക്കിയാല്‍ ചുറ്റുപാടുകളെ മറന്ന് സ്വയം മറന്ന് നിന്നു പോകും”. ആദ്യമായി ഞാന്‍ എന്റെ പൂച്ചക്കണ്ണുകളെ കുറിച്ച് അഭിമാനിച്ചു അതില്‍ സന്തോഷിച്ചു.അവന്റെ ചുണ്ടുകളില്‍ ഒരു ചുമ്പനം നല്‍കി ഞാന്‍ താങ്ക്സ് പറഞ്ഞു. റിച്ചാര്‍ഡ് എന്ന ആ ആഗ്ലോ ഇന്ത്യന്‍ പയ്യന്‍ എന്റെ ജീവിതത്തിലെ അദ്യ ബോയ്ഫ്രന്റ് ആയി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്വാഗതം ഈ ബൂലോകത്തിലേക്ക്.....