Sunday, July 11, 2010

എത്രയാ സൈസ്?

മലയാളികള്‍ സംസ്കാരസമ്പന്നര്‍ ആണെന്ന് പലയിടങ്ങളിലും പരാമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ യദാര്‍ഥത്തില്‍ സംസ്കാര സമ്പന്നര്‍ ആണോ എന്ന് ഏതൊരു ആള്‍ക്കും സംശയം ഉണ്ടക്കുന്ന കാര്യങ്ങള്‍ ആണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി പലയിടങ്ങളില്‍ യാത്രചെയ്യുകയും എന്റെ അനുഭവവും അതു ശരിവെക്കുന്നു.

നിങ്ങള്‍ ഏതെങ്കിലും ഒരു ചാറ്റ് റൂമില്‍ കയറുക.
ഹലോ...
ഹായ്...
m/f?
f
ഏയ്ജ്
26
ഒരു സ്തീ ആണെന്ന് പറഞ്ഞാല്‍ ഉടനെ വന്നു.
തടിച്ചിട്ടാണോ?/എന്താ ഡ്രസ്സ്?/ ബ്രായുടെ സൈസ് എത്ര? പാന്റിയിട്ടിട്ടുണ്ടോ? എന്താ നിറം?
(ഇട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ പേരു ചോദിച്ചവനോട് ജി.സ്ട്രിങ്ങ് എന്ന് മറുപടി പറഞ്ഞപ്പോള്‍ അതെന്താ എന്ന് ചോദിക്കയുണ്ടയി. അതുപോലും അറിയില്ല)
ചാറ്റില്‍ കയറി മൂന്നോ നാലോ വാചകം പറഞ്ഞ ഉടനെ ഒരു സ്ത്രീ അടിവസ്ത്രം അണിഞ്ഞിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ സൈസ് എത്ര നിറം എന്ത് എന്നൊക്കെ ചോദിക്കുന്നവന്റെ ഒക്കെ വീട്ടില്‍ സ്തീകള്‍ എങ്ങിനെ സമാധാനത്തോടെ ജീവിക്കുന്നു ആവോ?

ഇനി മറ്റൊരു സംഭവം നോക്കാം.

ഒരു പ്രതിപക്ഷ എം.എല്‍.എ പകല്‍ വെളിച്ചത്തില്‍ ബന്തു ദിവസം റോഡിലൂടെ കാറില്‍ സഞ്ചരിക്കുന്നു. ബന്തു ദിവസം മനുഷ്യന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ കാര്‍ തടയുന്നു. മറ്റൊരു കാറില്‍ സഞ്ചരിച്ചിരുന്ന ഭര്‍ത്താവും ഭാര്യയും കുട്ടിയും അടങ്ങുന്ന ഒരു കുടുമ്പം ബന്ത് അനുകൂലികളായ അതേ സാമൂഹ്യവിരുദ്ധരുടെ ഇടയില്‍ വന്നുപെടുന്നു. പോലീസ് സംരക്ഷണത്തോടെ അവര്‍ രക്ഷപ്പെടുന്നു. നിയമസഭയില്‍ ഈ വിഷയത്തെ മോശമായ സൂചനയോടെ ഒരു എം.എല്‍.എ അവതരിപ്പിക്കുന്നു. ചനലുകളില്‍ വാര്‍ത്തയാകുന്നു.

രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത് ഇവിടത്തെ സംസ്കാരത്തിന്റെ വൈകൃതമായ അവസ്ഥ ആണ്. ഒരു കൂട്ടര്‍ പൊതുജീവിതത്തിന്റെ അനുഭവവും വിവേകവും ഉണ്ടെന്ന് പറയുമ്പോളൂം സഹപ്രവര്‍ത്തകനെ പറ്റി ചുമ്മ ഒരു “യെല്ലോ ടോക്കില്‍“ നിന്നും ഗൂഢമായ ആനന്ദംകണ്ടെത്തുന്നു മറ്റൊരു കൂട്ടര്‍ ചാറ്റ് റൂമില്‍ ചുമ്മാ സ്ത്രീയുടേ അടിവസ്ത്രത്തിന്റെ നിറം അറിഞ്ഞ് ഭാവനാരതിയില്‍ ഏര്‍പ്പെടുകയാകാം അവര്‍. ഒരു സ്ത്രീയുടെ വസ്ത്രത്തെ കുറിച്ചുള്ള അറിവ് ഇത്രമാത്രം വികാരം ഉണര്‍ത്തുവാന്‍ പോന്നതാണോ എന്ന് അറിയില്ല എങ്കിലും ഒരു കാര്യം വ്യക്തം കടുത്ത മാനസീക വൈകൃതത്തിന്റെ സഞ്ചരിക്കുന്ന മനുഷ്യ രൂപങ്ങളാണ് നമുക്കിടയില്‍ എന്ന്.

ഒരു കൌതുകത്തിനു ഞാന്‍ പലപ്പോഴും ഇത്തരക്കരുമായി ചാറ്റു ചെയ്യാറുണ്ട്. പലരും വെബ്‌ക്യാമുമായി പ്രദര്‍ശനത്തിനു തയ്യാറി ഇരിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നുള്ള സ്തീക്കും സ്തീയുടെ പെരു പറഞ്ഞ് ചാറ്റില്‍ കയറുന്നവര്‍ക്കും ഇവരുടെ ലൈംഗീകാവയവം ക്യാമറ വഴി കാണാം. ഇത്തരക്കരുടെ ലൈംഗീകാവയവം കണ്ട് സാമാന്യ ബോധം ഉള്ള ഏതെങ്കിലും സ്തീ സ്വയം ആനന്ദിക്കും എന്ന് തോന്നുന്നില്ല. ഇനി മറ്റൊരു കാര്യം അഥവാ സ്ക്രീനില്‍ പുരുഷന്റെ ലൈംഗീകാവയവം കണ്ട് ആനന്ദം കണ്ടെത്തുന്ന സ്തീകള്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ പോര്‍ണോ മൂവികളും മറ്റും ആസ്വദിക്കുന്നവര്‍ ആയിരിക്കാം. അത്തരക്കാരെ സംബന്ധിച്ച് ഇവര്‍ നല്‍കുന്ന കാഴ്ച സുഖമല്ല മറിച്ച് ഓക്കാനമായിരിക്കും സമ്മാനിക്കുക. അതു ചിന്തിക്കുവാന്‍ ഉള്ള ശേഷി ഇവര്‍ക്കും ഇല്ലാതെ പോകുന്നു. ചാറ്റിങ്ങ് തുടര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് അധികം പേരും ശക്തമായ തെറ്റിദ്ധാരണകളുടെ കൂടാരമാണെന്നാണ്. സ്തീയെന്നാല്‍ സദാ ലൈംഗീകമായി ബന്ധപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവളാണെന്നും, കൂടാതെ പുരുഷന്റെ അവയവ വലിപ്പം ആണ് ലൈംഗീകതയുടെ അടിസ്ഥാനം എന്നാണ് അവരില്‍ അധികവും ധരിച്ചുവെച്ചിരിക്കുന്നത്. കഷ്ടം!!

മാന്യമായ ലൈംഗീക വിദ്യഭ്യാസത്തിന്റെ അഭാവവും അസ്ലീല സാഹിത്യം-സിനിമ എന്നിവ പകര്‍ന്നു നല്‍കുന്ന വികലമായ അറിവും ആണ് ഒരു ശരാശരി മലയാളിയുടെ ലൈംഗീകമായ വിഞ്ജാനം എന്ന് ഇതില്‍ നിന്നും വ്യക്തം.
സമൂഹത്തെ വൈകൃതങ്ങളുടെ വിളനിലമാക്കാതെ എന്തുകൊണ്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലൈംഗീകതയെ പറ്റി ഒരു ബോധവല്‍ക്കരണം നടത്തിക്കൂട? ലൈംഗീകത എന്നത് പാപമായും വിശുദ്ധമായും ഒക്കെ പലരും കരുതുന്നു. ജൈവീകമായ ഒരു ആവശ്യമെന്ന നിലയില്‍ കാണുന്നതായിരിക്കും കൂടുതല്‍ ഭംഗി. അദ്യാപകന്‍/അദ്യാപിക ഉദാഹരണ സഹിതം നേരിട്ടു വിശദീകരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. നല്ല കൌൺസിലര്‍മാരോ ലൈംഗീകമായ വിഷയത്തില്‍ ബിരുധം എടുത്തവരോ ഇതുസംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കുകയാണെങ്കില്‍ അത് തീര്‍ച്ചയായും പ്രയോജനകരമായിരിക്കും.

മലയാളി സ്തീയുടെ കാര്യം എടുക്കാം. അവര്‍ ലൈംഗീകതയെ ശരിയാം വണ്ണം ആസ്വദിക്കുന്നുണ്ടോ? അന്യനാടുകളില്‍ ആയതിനാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മൂലം പല സ്തീകള്‍ക്കും ഭര്‍ത്തക്കന്മാര്‍ക്കൊപ്പം കഴിയുവന്‍ സാധിക്കാത്തവരാണ്. ആ വിഷയം തല്‍ക്കാലം വിടാം. എന്നാല്‍ ഭര്‍ത്താവ് അടുത്തുള്ളവരെ സംബന്ധിച്ചോ? സ്വയം അനുഭവിച്ചും പങ്കാളിയെ അനുഭവിപ്പിച്ചും ആണ് രതിയുടെ സുഖവും ആഹ്ലാദവും അറിയേണ്ടത്. അല്ലാതെ ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനം ആയി കരുതിക്കൂട. ഇവിടെ രസകരമായ മറ്റൊരു ചോദ്യം ഉല്‍ഭവിക്കുന്നു. കേരളത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മധ്യത്തിനു അടിമകളാണ്. ഇവര്‍ മദ്യപിച്ച് സുബോധം ഇല്ലാതെ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ഭാര്യമാര്‍ക്ക് രതിസുഖം അനുഭവിക്കുവാന്‍ പറ്റുമോ? ഇല്ലെന്ന് വരികില്‍ അത് പീഠനമാകില്ലേ? മദ്യപനായ ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്തീകള്‍ക്കും പലപ്പോഴും ലൈംഗീകമായ അസംതൃപ്തി അനുഭവിക്കേണ്ടിവരുന്നു. ഓര്‍ഗാസം എന്നത് അവര്‍ക്ക് വായിച്ചും കേട്ടും ഉള്ള സംഗതിയായി മാറുന്നു. സ്വന്തം ശരീരത്തെ പങ്കാളിക്ക് സുരതത്തിനും വൈകൃതങ്ങള്‍ക്കും വിട്ടുകൊടുത്ത് സ്വയം വിഷമം അനുഭവിക്കേണ്ടിവരിക എന്നത് എത്രമാത്രം വേദനാജനകമാണ്? ഗൌരവമേറിയ ഒരു പഠനം തന്നെ നടത്തേണ്ടതുണ്ട് ഇക്കാര്യത്തില്‍ എന്നതില്‍ തര്‍ക്കമില്ല.

16 comments:

poochakanny said...

സമൂഹത്തെ വൈകൃതങ്ങളുടെ വിളനിലമാക്കാതെ എന്തുകൊണ്ട് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലൈംഗീകതയെ പറ്റി ഒരു ബോധവല്‍ക്കരണം നടത്തിക്കൂട? ലൈംഗീകത എന്നത് പാപമായും വിശുദ്ധമായും ഒക്കെ പലരും കരുതുന്നു. ജൈവീകമായ ഒരു ആവശ്യമെന്ന നിലയില്‍ കാണുന്നതായിരിക്കും കൂടുതല്‍ ഭംഗി. അദ്യാപകന്‍/അദ്യാപിക ഉദാഹരണ സഹിതം നേരിട്ടു വിശദീകരിക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. നല്ല കൌൺസിലര്‍മാരോ ലൈംഗീകമായ വിഷയത്തില്‍ ബിരുധം എടുത്തവരോ ഇതുസംബന്ധിച്ച് ക്ലാസ്സുകള്‍ നല്‍കുകയാണെങ്കില്‍ അത് തീര്‍ച്ചയായും പ്രയോജനകരമായിരിക്കും.

എറക്കാടൻ / Erakkadan said...

സത്യം

ഹംസ said...

പ്രൊഫൈല്‍ ഫോട്ടോ കണ്ട ഉടനെ പെട്ടന്ന് ഒന്ന് നെട്ടി.. (ആ കണ്ണ് കണ്ടപ്പോള്‍..)
--------------------------------------------
ഒരു വലിയ സത്യമാണ് നിങ്ങള്‍ എഴുതിയത് .

ഇന്നലെ ഒരു മൈല്‍ വന്നിരുന്നു . MLA യുടെ കൂടെ പിടിക്കപ്പെട്ടു എന്ന് പറഞ്ഞ ആ കുടുംബത്തിന്‍റെ വേദനകള്‍. . പറഞ്ഞുണ്ടാക്കിയവര്‍ക്കും വാര്‍ത്തയാക്കിയവര്‍ക്കും അത് ആഘോഷമായപ്പോള്‍ ആത്മഹത്യയുടെ അരികില്‍ എത്തിയ ഒരു കുടുംബത്തെ ആരും ഓര്‍ത്തില്ല.

മലയാളിയുടെ സംസ്കാരം. ഇതൊക്കെ തന്നെ.

lekshmi. lachu said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

ഇവിടെ ഞാന്‍ വരുന്നത് ആദ്യമായാണ്‌
ഇവടെ പറയുന്ന കാര്യങ്ങള്‍ നിസാരമാണന്നു ഞാന്‍ കരുതുന്നില്ല .എന്നാലും പുരുഷന്റെ രതി വൈകൃതങ്ങള്‍ മാത്രമേ ബോധപൂര്‍വ്വമായി ഇവിടെ ചൂണ്ടി കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. അതൊരു പോരായിമ മാത്രമല്ല മറിച്ചു തന്നോട് ചേരുന്ന സ്വത്തമായ ചിത്രം കൂടിയാണ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്ത് കൊണ്ടിങ്ങനെ സംഭവിക്കുന്നു? നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ സ്ത്രീ പുരുഷ ബന്ധങ്ങളോടുള്ള സമീപനത്തില്‍ ഉള്ള അന്തരം അത്രമേല്‍ പ്രകടമാണ്.പുരുഷന്‍ ഒന്നും നഷ്ടപ്പെടാന്‍ഇല്ലാത്തവനും സ്ത്രീ എല്ലാം നഷ്ടപ്പെടാന്‍ ഉള്ളവളും എന്ന ചിന്ത രൂഢമാണ്. ശാരീരികമായ അവസ്ഥാവിശേഷവും ഇതിനു പ്രേരകമായേക്കാം.ഈ വശം ചൂണ്ടിക്കാണിക്കാതെ ഈ വിഷയം പൂര്‍ണമാകില്ല .
പോരാത്തതിന് , മത ദര്‍ശനങ്ങള്‍ പഠിപ്പിക്കുന്ന സദാചാരം പ്രാവര്‍ത്തികമാക്കുന്നതില്‍ വരുന്ന പോരായ്മയും...

poochakanny said...

ഹംസ തീര്‍ച്ചയായും മലയാളിയുടെ വൃത്തികെട്ട മുഖമാണ് ഈ പോസ്റ്റിലൂടെ ഞാന്‍ സൂചിപ്പിച്ചത്.

പാവപ്പെട്ടവാ തീര്‍ച്ചയയും താങ്കള്‍ ഒരു തുറന്ന ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്തീയുടെ രതിവൈകൃതങ്ങളെ പറ്റിയും പറയാവുന്നതല്ലേ?
തണലേ “പുരുഷന്‍ നഷ്ടപ്പെടുവാന്‍ ഇല്ലാത്തവനും സ്തീ നഷ്ടപ്പെടുവാനും ഉള്ളവളും എന്ന ചിന്ത രൂഢമാണ്” അതില്‍ നിന്നും ഒരു മോചനം വേണ്ടേ?
സദാചാരം!! ഹ...ഹ.. വ്യക്തിപരമായി വിവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല്ല സുഹൃത്തെ. അതു മറ്റൊരു പോസ്റ്റായി ഇടാം.
വിശപ്പ്,ദാഹം,രതി ഇതില്‍ മതത്തിനു എന്തു റോള്‍..ഇതൊക്കെ മനുഷ്യന്റെ പൊതുവായ സംഗതിയല്ലെ? മതത്തിനനുസരിച്ച് വിശപ്പിന്റെയോ, ദാഹത്തിന്റേയോ രതിയുടേയോ കാര്യത്തില്‍ എന്തു
വ്യത്യാസം? ഇതിനെയൊക്കെ മതവുമായി ബന്ധിപ്പിക്കുന്നത് യുക്തിസഹമല്ലെന്നാണ് എനിക്ക് തോന്നുന്നത്. മതഭ്രാന്ത് ഉണ്ടക്കുന്ന പൊല്ലാപ്പുകള്‍ മലയാളി അനുഭവിച്ചു തുടങ്ങിയില്ലെ?

lekshmi. lachu said...

വെറുതെ നല്ല പോസ്റ്റ്‌ എന്ന് പറഞ്ഞു പോകാന്‍ ഇവിടെ കഴിയില്ല.
വിദ്യാസമ്പന്നര്‍ എന്ന് നാം വിളിക്കുന്ന കേരളീയ സമൂഹം
നാണംകെട്ട വര്‍ഗം ആയി തീര്‍ന്നു എന്നുള്ളത് വിഷമമുള്ളതാണ്.
പെണ്ണിനെ വെറും ഉപപോഗവസ്തുവായി മാത്രം കാണുവാന്‍ ആണ്
എന്നും പുരുഷന് ഇഷ്ടം. പുരുഷന്റെ കപട സദാചാരം തന്നെയാണ്
അതിനുമുഖ്യ കാരണം.
ഇതു ശെരിക്കും ചര്‍ച്ചചെയ്യപെടെണ്ട കാര്യം ആണ്.പാവപെട്ടവനോട്
ഒരു ചോദ്യം,ഇവിടെ പുരുഷന്റെ വൈകൃതങ്ങളെക്കുറിച്ചു മാത്രമാണ്
പറഞ്ഞതെന്ന് പറയുകയുണ്ടായി ,ചാറ്റ് റൂമില്‍ യേതു സ്ത്രീയാണ്
തുണി ഉരിഞ്ഞു കാണിക്കുക.?ഒരു പെണ്ണായി ,,പെണ്ണിന്റെ പേരുവെച്ചു
ചാറ്റ് റൂമില്‍ കയറൂ അപ്പോള്‍ അറിയാം ...ബാക്കി.

enaran said...

ചാറ്റ് റൂമില്‍ തുണിയുരിയുന്ന സ്തീകളും ഉണ്ടെന്ന് ആണ് കേട്ടറിവ്. പുരുഷന്റെ പേരില്‍ കയറി നിങ്ങളും ഒന്ന് പരീക്ഷിച്ച് നോക്ക് .
പെണ്ണുങ്ങളും മോശമൊന്നും അല്ല. എത്രെ ക്ലിപ്പുകള്‍ ആണ് പല പെണ്‍കുട്ടികളുടെ കയ്യിലിരുപ്പ് വ്യക്തമാക്കി പുറത്തുവരുന്നത്. എന്തേ അതൊക്കെ ഒന്ന് നോക്കിയിട്ട് പോരെ
ഈ കുറ്റം പറച്ചില്‍?

സാബിബാവ said...
This comment has been removed by the author.
sweetyjacobs said...

നിങ്ങളുടെ വീക്ഷണത്തോട് ഞാനും യോജിക്കുന്നു. സ്ത്രീയ ലൈംഗീകമായി ഉപയോഗിക്കുവാൻ ഉള്ള ഒരു ഉപകരണം ആയിട്ടാണ് പുരുഷൻ പലപ്പോഴും കാണുന്നത്. മറ്റൊരു കൂട്ടർ അവളെ അടിമായയി വീട്ടിനകത്ത് പാർപ്പിക്കുന്നു. പ്രസവിക്കുവാനും ലൈംഗീകമായി ബന്ധപ്പെടുവാനും വെച്ചുവിളമ്പുവാനും ഉള്ള ഒരു ഉപകരണം. ചിലർക്ക് അത് ഒന്നിൽ നിർത്തുന്നതിൽ താല്പര്യം ഇല്ല ഒന്നിലധികം വേണം.

ഞാനിപ്പോൾ ഡൈവോഴ്സിനു ശേഷം ഒരു സുഹൃത്തിനൊപ്പം താമസിക്കുന്നു. സ്വതന്ത്രമായ ഒരു ലൈഫ് ആണിത്. വ്യക്തിപരമായി എനിക്ക് അതിന്റെ സ്വാതന്ത്രം എനിക്കുണ്ട്.

ചാറ്റിൽ കയറിയാൽ ഈ പറയുന്നപോലെ സൈസ് ചോദിക്കുന്നവർ ആണ് അധികവും. എന്നാൽ ചില സ്തീകൾ വെബ് ക്യാമിലൂടെ തങ്ങളുടെ സ്വകാര്യഭാഗങ്ങൾ കാണിക്കുന്നുണ്ട് എന്ന് പറയുന്നത് സത്യം ആണെന്ന് തോന്നുന്നു.
ഇതേ പറ്റി വിശദമായ ചർച്ച ആവശ്യമാണെന്നതിൽ തർക്കമില്ല. പക്ഷെ ഇവിടെ എല്ലാവരും പൂട്ടി പോയി എന്ന് തോന്നുന്നു.

IndianSatan said...

പറഞ്ഞത് എല്ലാം സത്യം ആണല്ലോ........
അഭി നന്ദങ്ങള്‍............

Sajil C. K. said...

വായിച്ചിട്ടു ആകപ്പാടെ കുഴഞ്ഞു. സത്യത്തില്‍ എന്താണ് പെണ്ണിന് ആണില്‍ നിന്ന് വേണ്ടത് ?. എന്തു ചെയ്താലും
തെറ്റാകുമോ എന്നാ ഭയം. ചേച്ചിമാര്‍ അനിയന് ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.ഇനി ഈ ചോദിച്ചതും തെറ്റാണെങ്കില്‍
എന്നെ ആരും കൊല്ലാന്‍ വരരുത്. ഞാന്‍ വെറുമൊരു നവജാത ശിശു ആണ്.

Unknown said...

how can we contact u..
pls do send ur email details to
diyasanjan@gmail.com

yousufpa said...

മലയാളി സ്തീയുടെ കാര്യം എടുക്കാം. അവര്‍ ലൈംഗീകതയെ ശരിയാം വണ്ണം ആസ്വദിക്കുന്നുണ്ടോ? അന്യനാടുകളില്‍ ആയതിനാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മൂലം പല സ്തീകള്‍ക്കും ഭര്‍ത്തക്കന്മാര്‍ക്കൊപ്പം കഴിയുവന്‍ സാധിക്കാത്തവരാണ്. ആ വിഷയം തല്‍ക്കാലം വിടാം. എന്നാല്‍ ഭര്‍ത്താവ് അടുത്തുള്ളവരെ സംബന്ധിച്ചോ? സ്വയം അനുഭവിച്ചും പങ്കാളിയെ അനുഭവിപ്പിച്ചും ആണ് രതിയുടെ സുഖവും ആഹ്ലാദവും അറിയേണ്ടത്. അല്ലാതെ ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനം ആയി കരുതിക്കൂട.

ചിന്തിക്കാൻ ഒട്ടേറെ ഉണ്ട് ഈ ലേഘനത്തിൽ.നന്ദി.

poor-me/പാവം-ഞാന്‍ said...

കേരളത്തില്‍ നല്ലൊരു ശതമാനം ആളുകള്‍ മധ്യത്തിനു അടിമകളാണ്!!!!