Tuesday, August 3, 2010

ആലപ്പുഴ യാത്ര

ആലപ്പുഴയ്ക്കടുത്തായിര്‍ ഒരിടത്താണ് ആന്‍സിയുടെ ആന്റി മോളിയുടെ വീട്. ഭര്‍ത്താവ് ഗള്‍ഫില്‍ ഇവര്‍ ഇവിടെ കുട്ടികളുമൊത്ത് സ്വസ്ഥമായി ജീവിക്കുന്നു. ഞങ്ങള്‍ രാവിലെ പത്തുമണിയോടെ ആണ് അവിടെ എത്തിയത്.
കായലോരത്ത് മനോഹരമായ ഒരു വില്ല. വീടിന്റെ പുറക് വശത്തായിട്ടാണ് പുഴ.
കാറിന്റെ ശബ്ദം കേട്ട് അവര്‍ ഇറങ്ങി വന്നു. പൌഡയയ ഒരു സ്തീ ഒരു മുപ്പത്തെട്ട് വയസ്സ് പ്രായം വരും.
കുശലാന്വേഷണങ്ങള്‍.

മനോഹരമായി ഇന്റീരിയര്‍ ചെയ്ത് മുറികള്‍. അഥിദേയയുമായി ആന്‍സിക്കുള്ള അടുപ്പം കൊണ്ട് ഫോര്‍മാലിറ്റികള്‍ക്കൊന്നും നിന്നില്ലെ. നേരെ ഞങ്ങള്‍ അടുക്കളയിലേക്ക് പോയി. ആധുനീകമായ സൌകര്യങ്ങള്‍ ഉള്ള ഒരു കിച്ചൺ.
“ബ്രേക്ക് ഫാസ്റ്റ് കഴിക്കാം” അവര്‍ പറഞ്ഞു.
കിച്ചണിലെ ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ അവര്‍ ആഹാരം നിരത്തി.
പാലപ്പവും താറാവ് റോസ്റ്റും. നല്ല രുചിയുണ്ട്.
“ആന്റി കായല്‍ മീന്‍ കിട്ടില്ലേ?”
“ഓ നീ തിരക്ക് പിടിക്കല്ലേ. വിളിച്ചു പറഞ്ഞപ്പോളേ അതിനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്”
“എനിക്കല്ല ഈ പൂച്ചക്കണ്ണിക്കാ...”
“കായല്‍ മീനും കള്ളും നല്ല കോമ്പിനേഷനാ അല്ലേ ആന്റീ?” ഞാന്‍ പറഞ്ഞു.
“അയ്യോ കള്ള് കിട്ടും എന്ന് തോന്നുന്നില്ല. വേണമെങ്കില്‍ അങ്കിള്‍ ഇവിടെ വച്ച് പോയതുണ്ട്. മോള്‍ക്ക് അതുമതിയോ”
“അപ്പോള്‍ ഇവള്‍ ഒരു മദ്യപാനിയാണെന്ന് ആന്റിക്ക് പെട്ടെന്ന് മനസ്സിലായി അല്ലേ?”
“ഓ ഇവളെ പറ്റി നീ പറഞ്ഞ് തന്നിട്ടു വേണ്ടെ.... ഇന്ത്യയിലും പുറത്തും ഒക്കെ പോണ ഒരു പെൺകുട്ടി.അതും അല്പം വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവള്‍. ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ”
“ഉം..മതി മതി ആന്റി അത്രക്ക് വല്ലാണ്ടെ എന്നെ പൊക്കല്ലേ”
“അപ്പോള്‍ നാടന്‍ കള്ളു കുടിക്കണം നീ അങ്ങ് വിട്ടേര്”
“ ഉം ഇനിയിപ്പോള്‍ കള്ളുഷാപ്പില്‍ കയറി കുടിക്കേണ്ടിവരും.“
“ നീ ഒറ്റക്ക് പോയാല്‍ മതി”
അടുക്കളവശത്ത് വാതീലില്‍ ആരോ മുട്ടി.
“മീന്‍ കൊണ്ടുവന്നതാ....ആവശ്യത്തിനു എത്രയാണെന്ന് വച്ചാല്‍ എടുത്തോ”
ആന്റി മീന്‍ ഇടുവാന്‍ ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുവാന്‍ അടുക്കളയിലേക്ക് വന്നു.
ഞാനും അങ്ങോട്ട് ചെന്നു. രണ്ടു കൂടയുമായി ഒരാള്‍. ഒന്നില്‍ കരിമീന്‍ മറ്റൊന്നില്‍ ചെമ്മീന്‍.
ജീവനുണ്ട് അവ കിടന്ന് പിടയ്ക്കുന്നുണ്ട്.
“നല്ല ഫ്രഷാണല്ലോ?”
“ഇപ്പോള്‍ പിടിച്ചേ ഉള്ളൂ..”
അയാളുടെ പേരു ചോദിച്ചു പരിചയപ്പെട്ടു. ആന്റി മീന്‍ പാത്രത്തിലേക്ക് എടുത്തിട്ടുകൊണ്ടിരുന്നു.
കൈകഴുകി മീനിന്റെ പണം നല്‍കി.
പണം വാങ്ങി അയാള്‍ പോകാന്‍ നേരം ഞാന്‍ ചോദിച്ചു.
“ചേട്ടാ ഇവിടെ നല്ല നാടന്‍ കള്ളു കിട്ടുമോ?”
ആദ്യം അയാള്‍ ഒന്ന് പരുങ്ങി.
“ടൌണീന്നു വന്നതാ....അവള്‍ക്കൊരു പൂതി കായല്‍ മീനൊപ്പം അല്പം കള്ളും കഴിക്കാന്‍.”
“നോക്കട്ടെ ഈ നേരത്ത് ബുദ്ധിമുട്ടാ...ഞാന്‍ ആ രാജനെ ഒന്ന് നോക്കട്ടേ പുഴക്കരയിലെ തെങ്ങില്‍ നോക്കാം..”
“ഇവിടെ അടുത്ത് ആണോ?”
“ഉം നീ എന്താ തെങ്ങില്‍ കയറാന്‍ പോകാന്നോ?”
“അതേ അടുത്താണ്.. ദാ ആ കാണണ പറമ്പിലാണ്“ വിരല്‍ ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.
“എന്നാല്‍ ഞാനും ഉണ്ട്.. ആന്റീ ഇപ്പോള്‍ വരാം”ഞാന്‍ അയാള്‍ക്കൊപ്പം ചെന്നു.
“ഇവിടെ നില്‍ക്ക് ഞാന്‍ ആളെ വിളിച്ച് വരാം...”
മനോഹരമായ കാഴ്ച തന്നെ. കായലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകള്‍, അവയ്ക്കിടയിലൂടെ ചില വീടുകള്‍ കാണാം.കായലില്‍ അവിടാവിടെ ചെറുതും വലുതുമായ വള്ളങ്ങള്‍. ഞാന്‍ കായല്‍ ഭംഗി ആസ്വദിച്ചുകൊണ്ട് നിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരാളെയും കൂട്ടി വന്നു. കയ്യില്‍ മൂടിയോടു കൂടിയ ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റ്.

“എന്തോരം വേണം?” ഒരു പെണ്ണ് കള്ളുകുടിക്കുവാന്‍ വന്നതിന്റെ മലയാളി മനസ്ഥിതി അയാളുടെ മുഖത്ത് പ്രകടം.
“കുറച്ച് മതിയാകും”
“കള്ള് രാവിലെ എടുത്തതേ ഉള്ളൂ..നോക്കാം.”
അയാള്‍ തെങ്ങില്‍ കയറി. മുകളില്‍ വച്ച കുടങ്ങളില്‍ നിന്നും കള്ള് ബക്കറ്റിലേക്ക് പകര്‍ന്നു.
“ദാ ഇനി വേണോ?”
‘ഉം അല്പം കൂടെ കിട്ടിയാല്‍ നന്നായി..കുറച്ച് കയ്യിലെക്ക് ഒഴിക്കാമോ?”
ഞാന്‍ കുനിഞ്ഞു നിന്നു.അയാള്‍ കൈക്കുമ്പിളിലേക്ക് കള്ള് ഒഴിച്ചു തന്നു.
പുളിയും കനപ്പും നിറഞ്ഞ കള്ളിന്റെ രുചി.
“ഡ്രസ്സില്‍ ആകണ്ട..മണം പോകില്ല..”
“മതി” ഞാന്‍ നിര്‍ത്തി.
അയാള്‍ മറ്റൊരു തെങ്ങിലും കയറി ബക്കറ്റില്‍ അല്പം കൂടെ കള്ളു പകര്‍ന്ന് എന്റെ അടുത്തെത്തി.
ഞാന്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും പണം എടുത്ത്നല്‍കി.
“ഇത്രയും ഒന്നും വെണ്ട..ഇത് രണ്ടു ലിറ്റര്‍ കള്ളേ ഉണ്ടാകൂ..”
“ഓ അതു സാരമില്ല വച്ചോളൂ....ഞാന്‍ ഒന്നു രണ്ടു ദിവസം ഇവിടെ കാണും”
“ബക്കറ്റ് അവിടെ വച്ചോളൂ ഞാന്‍ വന്ന് എടുത്തോളാം..മീന്‍കാരന്‍ പറഞ്ഞു.
ആന്റി മീന്‍ വെട്ടുവാന്‍ ഉള്ള ഒരുക്കങ്ങളില്‍ ആയിരുന്നു. നല്ല വലിപ്പം ഉള്ള കരിമീനുകള്‍. അവര്‍ ഒരോന്നായി എടുത്ത് അനായാ‍സം അത് വൃത്തിയാക്കിക്കൊണ്ടിരുന്നു. പകിരി/ചിറക് വെട്ടി അതിന്റെ ചിതമ്പലുകള്‍ കത്തികൊണ്ട് വടിച്ചു നീക്കി.
“പോയിട്ട് കള്ളു കിട്ടിയോ?” ആന്റി ചോദിച്ചു.
“അത്യാവശ്യത്തിന്”
“എന്നാല്‍ ഞാന്‍ ഇത് വൃത്തിയാക്കട്ടെ അല്പം റെസ്റ്റ് എടുക്ക്”
“ഹേയ് നമ്മള്‍ ഒരുമിച്ച് എല്ലാം പ്രിപെയര്‍ ചെയ്യും.ഗെസ്റ്റൊന്നും ആയി കാണണ്ടാന്ന് പറഞ്ഞതല്ലേ..”
ആന്‍സി ചെമ്മീന്‍ വൃത്തിയാക്കുന്നു. ഒരു ഗ്ലൌസ് എടുത്ത് ഇട്ട് ഞാന്‍ ചെമ്മീന്‍ എടുത്ത് അവര്‍ക്കൊപ്പം കൂടി. പരിചയക്കുറവുണ്ടെന്ന് എന്റെ പണി കണ്ടപ്പോളെ അവര്‍ക്ക് മനസ്സിലായി.എങ്കിലും ഞാന്‍ വിട്ടുകൊടുത്തില്ല.
മീന്‍ വൃത്തിയാക്കി അതില്‍ മസാല പുരട്ടി അല്പ സമയം വച്ചു. പിന്നെ അതിനെ പകുത്ത് കുറച്ച് ഫ്രൈ പാനില്‍ വറുത്തെടുത്തു. ഭാക്കി കുറച്ച് എടുത്ത് വാഴയിലയില്‍ പൊതിഞ്ഞു എന്നിട്ട് സെക്കന്റ് കിച്ചണില്‍ ഒരുക്കിയ അടുപ്പില്‍ നല്ല കനലിനു മീതെ വച്ച് ചുട്ട് എടുത്തു.

ഭക്ഷണം ഒക്കെ തയ്യാറായപ്പോല്‍ വീടിന്റെ പുറകു വശത്ത് ഒരുക്കിയിട്ടുള്ള ഗസിബോയ്ക്ക് കീഴെ ടേബിളില്‍ നിരത്തി
( മരവും ഷീറ്റും കൊണ്ട് തയ്യാറാക്കിയ കുടപോലത്തെ ഒരു സംഗതി).തെങ്ങിന്റേയും മറ്റു മരങ്ങളുടേയും തണുപ്പും കായലില്‍ നിന്നും വരുന്ന കാറ്റും കാര്‍മേഘം മൂടിയതെങ്കിലും പ്രകാശമാനമായ
ആകാശം നല്ല ഒരു അന്തരീക്ഷം ഒരുക്കി. കായല്‍ ഭംഗി ആസ്വദിച്ച് അവിടെ ഇരുന്ന് സംസാരിച്ചു. ഞാന്‍ ചുട്ടെടുത്ത കരിമീനും കള്ളും ആസ്വദിച്ച് കഴിച്ചു.
ആന്‍സി കള്ള് ഒന്ന് ട്രൈ ചെയ്തെങ്കിലും പെട്ടെന്ന് തന്നെ ഓക്കാനം വന്നതിനാല്‍ വേണ്ടെന്ന് വച്ചു.

6 comments:

Unknown said...

കള്ളൂം കരിമീനും ആലപ്പുഴയും വായിച്ചിട്ട് കൊതിയാവുന്നേയ്

Unknown said...

നിങ്ങൾ ഒരു സ്തീയാണൊ? കള്ളുകുടിച്ചതൊക്കെ ഇങ്ങനെ എഴുതുവാൻ ഇരിക്കുന്നു. കഴിഞ്ഞ പോസ്റ്റും ശ്രദ്ധിച്ചു. നിങ്ങളുടെ ശൈലി സ്ത്രീ വിരുദ്ധമാണ്. എനിക്ക് തൊന്നുന്നു നിങ്ങാൾ ഒരു പ്രോസ്റ്റിറ്റ്യൂട് ആണെന്ന്...വൃത്തികെട്ടവൾ

Ashly said...

ഹോ...കരിമീന്‍ വിത്ത്‌ കള്‍സ് !! അതും ഡയറക്റ്റ് ഫ്രം തെങ്ങ് !!!! കൊതിആയിട്ട്‌ വയ്യ !!

ഹരീഷ് തൊടുപുഴ said...

അയാള്‍ തെങ്ങില്‍ കയറി. മുകളില്‍ വച്ച കുടങ്ങളില്‍ നിന്നും കള്ള് ബക്കറ്റിലേക്ക് പകര്‍ന്നു.
“ദാ ഇനി വേണോ?”
‘ഉം അല്പം കൂടെ കിട്ടിയാല്‍ നന്നായി..കുറച്ച് കയ്യിലെക്ക് ഒഴിക്കാമോ?”
ഞാന്‍ കുനിഞ്ഞു നിന്നു.അയാള്‍ കൈക്കുമ്പിളിലേക്ക് കള്ള് ഒഴിച്ചു തന്നു.
പുളിയും കനപ്പും നിറഞ്ഞ കള്ളിന്റെ രുചി.


ഹിഹിഹിഹി..
തെറ്റ്..!!
ചെത്തിയിറങ്ങുന്ന തെങ്ങിൻ കള്ളിനു പുളിപ്പും കനപ്പുമൊന്നുമുണ്ടാകില്ല..:)
നല്ല പഞ്ചസാരപ്പാനികലക്കിയതു പോലെ ഇരിക്കും..:)

RK said...

സ്ഥിരം കുടിയനല്ലെങ്കിലും ഇതു വരെ കുടിച്ചതില്‍ ഏറ്റവും മോശം കള്ള് ആലപ്പുഴയില്‍ നിന്നു കുടിച്ചതാണ്.

Anonymous said...

എഴുത്ത് കൊള്ളാം. മലയാളം എഴുതാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ Google hand writing input എന്ന ഒരു അപ് ഉണ്ട്. കൈ കൊണ്ട് എഴുതുന്നത് സ്ക്രീനിൽ വരും ടൈപ് ചെയ്ത പോലെ.