Thursday, July 8, 2010

എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം?

മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദു തമ്പിക്ക് അഭിനന്ദങ്ങള്‍. മലയാളി പെണ്‍കുട്ടികള്‍ ഇത്തരം ഷോകള്‍ക്ക് പങ്കെടുക്കുവാന്‍ മുന്നോട്ട് വരുന്നതില്‍ ആഹ്ലാദം ഉണ്ട്. അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും അടുത്തകാലത്താണ്. പാര്‍വ്വതി ഓമനക്കുട്ടനേക്കാള്‍ ഭംഗിയും ചൊടിയും ഉള്ള മലയാളി പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം പ്രോഗ്രാമുകളില്‍ പങ്കുടുക്കാതെ നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫാഷന്റെ ലോകത്തെ പറ്റിയുള്ള തെറ്റായ പല ധാരണകളും ഇനിയും വിട്ടുമാറിയിട്ടില്ലാത്തതാകാം പ്രധാന കാരണം.

പലപ്പോഴും കാണാം ഫാഷന്‍ ഷോയ്ക്കെതിരെ പ്രതിഷേധങ്ങള്‍. എന്തിനു വേണ്ടി? എന്തിനു ഫാഷന്‍ ഷോയെ എതിര്‍ക്കണം, മൊഡലിങ്ങിനെ വിമര്‍ശിക്കണം? ഷോ നടക്കുന്നിടത്ത് ചിലരുടെ പ്രതിഷേധപ്രകടനങ്ങള്‍. പലപ്പോഴും ഇത് ഷോയില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ട്ാക്കന്നു. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ക്ഷണിക്കപ്പെട്ടവ്ക്ക് മുമ്പിലാണ് ഷോ നടക്കുന്നത്. ഇത് ഒരു തരത്തിലും പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. ലോകം മാറുന്നതിനനുസരിച്ച് കേരളം മാറുവാന്‍ മടിക്കുന്നു അല്ലെങ്കില്‍ ചിലര്‍ അതിനെ മാറുവാന്‍ സമ്മതിക്കില്ലെന്ന് ശഠിക്കുന്നു. തങ്ങളുടെ ശാഠ്യം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്നു.

ഷോ നടത്തുന്നതും അതില്‍ പങ്കെടുക്കുന്നതും അവരുടെ സ്വാതന്ത്രം അത് ആസ്വദിക്കുന്നതും അതിനോട് താല്പര്യം ഉള്ളവര്‍ മാത്രം ചെയ്യട്ടെ.

ഫാഷന്‍ ഷോയുടെ ഭാഗമായി ബിക്കിനി ധരിക്കുന്നു ശരീരത്തിലെ ചില ഭാഗ്ങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെ ആണ് പലരുടേയും ആരോപണം. മിസ്സ്. കേരള മത്സരത്തില്‍ ബിക്കിനിയിട്ട് പരസ്യമായി വേദിയില്‍ വരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി വന്നാല്‍ തന്നെ അത് പങ്കെടുക്കുന്ന വ്യക്തിയുടെ സ്വാതന്ത്രം ആണ്. ബിക്കിനിയിട്ട് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ ഉള്ള സ്വാതന്ത്രം അവളുടേതാണ്. ബിക്കിനിയിട്ടാല്‍ തന്റെ ശരീരം ബോറാകില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാകണല്ലോ അവള്‍ അതിനു തയ്യാറാകുന്നത്. ശരീരത്തിന്റെ വടിവു ഫാഷന്‍ ഷോയുറ്റെ മാനദണ്ടങ്ങളില്‍ നിര്‍ബന്ധം ഉള്ളതാണ്.



പുരുഷന്മാരെ പോലെ ചില സ്തീകളും ഫാഷന്‍ ഷോയെ എതിര്‍ക്കുന്നത് കാ‍ണാം. വയറു ചാടി ഇടുപ്പില്‍ ഒരു കുന്ന് മാം‌സവുമായി നടക്കുന്ന ടിപ്പിക്കല്‍ മലയാളി പെണ്ണിന്റെ അസൂയയും ഇതില്‍ ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാതില്ല. പൊട്ടുതോട്ട് കണ്ണെഴുതി മുടി ചീകി മുഖത്ത് മറ്റു ക്രീമുകള്‍ പുരട്ടി പൌഡര്‍ ഒക്കെ ഇട്ട് നടക്കുന്നത് എന്തിനാണ്. ഇതു കണ്ടാല്‍ പുരുഷനു ആകര്‍ഷണം തോന്നില്ലേ? അപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതും അല്പം മോഡേണ്‍ ഡ്രസ്സിഡുണതും ഒക്കെ റിസല്‍റ്റ് ഒരേ സംഭവം തന്നെ ആണ്.

പഴഞ്ചന്‍ ആശയങ്ങള്‍ അല്ല ഇന്ന് ലോകത്തുള്ളത്. ലോകം മാറിയിരിക്കുന്നു. കാഴ്ചപ്പാടിലും ജീവിത ശൈലിയിലും മാറ്റം വന്നിരിക്കുന്നു. ഫാഷന്‍ രംഗം അതിവേഗം കുതിക്കുന്നു. ഒരാളുടെ വ്യക്തിത്വം എടുത്തു കാണിക്കുന്നതില്‍ വസ്ത്രത്തിനു വലിയ പങ്കുണ്ട്. ഒരു കോര്‍പറേറ്റ് ഓഫീസ് സെക്രടറി പഴഞ്ചന്‍ സ്റ്റൈയില്‍ ഉടുത്ത സാരിയോ ശരീരം മുഴുവന്‍ മൂടണ വസ്ത്രമോ ധരിച്ച് ചെന്നാല്‍ അതവിടത്തെ സഹചര്യത്തിനു ചേരില്ല. അപ്പോള്‍ അതിനുസരിച്ചുള്ള വസ്ത്രം വേണം. അതുപോലെ ഒരു പാര്‍ടിയില്‍ അടിച്ചുപൊലിക്കാന്‍ അറുബൊറന്‍ ഡ്രസ്സിങ്ങുമായി ചെന്നാല്‍ എന്തകും സ്ഥിതി.

നിങ്ങള്‍ക്ക് സാരി ധരിക്കാം എന്നാല്‍ അത് സെക്സിയായും ധരിക്കാം. ഒരാള്‍ സാരിയോ ചുരിദാറോ മിഡിയോ അതോ ഇനി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ആണ് ധരിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ധരിച്ചുകൊള്ളടെ. എന്നാല്‍ ഫാഷന്‍ ഷോ പാടില്ല മൊഡേണ്‍ ഡ്രസ്സുകള്‍ ധരിക്കരുതെന്ന് ഒക്കെ മറ്റുള്ളവരെ എന്തിനു നിര്‍ബന്ധിക്കണം?

ചികിസ്തയും വിശ്രമവും ആയതിനാല്‍ കൂടുതല്‍ എഴുതുവാന്‍ ആകുന്നില്ല. പിന്നീട് എഴുതാം.

2 comments:

poochakanny said...

ഫാഷന്‍ ഷോയുടെ ഭാഗമായി ബിക്കിനി ധരിക്കുന്നു ശരീരത്തിലെ ചില ഭാഗ്ങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെ ആണ് പലരുടേയും ആരോപണം. മിസ്സ്. കേരള മത്സരത്തില്‍ ബിക്കിനിയിട്ട് പരസ്യമായി വേദിയില്‍ വരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി വന്നാല്‍ തന്നെ അത് പങ്കെടുക്കുന്ന വ്യക്തിയുടെ സ്വാതന്ത്രം ആണ്. ബിക്കിനിയിട്ട് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ ഉള്ള സ്വാതന്ത്രം അവളുടേതാണ്. ബിക്കിനിയിട്ടാല്‍ തന്റെ ശരീരം ബോറാകില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാകണല്ലോ അവള്‍ അതിനു തയ്യാറാകുന്നത്. ശരീരത്തിന്റെ വടിവു ഫാഷന്‍ ഷോയുറ്റെ മാനദണ്ടങ്ങളില്‍ നിര്‍ബന്ധം ഉള്ളതാണ്.

jaisonputhoors said...

ഫാഷൻ ഷോകളിൽ ബിക്കിനിയിടുന്നത് അവരുടെ സൌകര്യം എന്നതിനോട് യോജിക്കുന്നു. ഇവിടെ പലപ്പോഴും
പ്രശ്നം ഉണ്ടാക്കുന്നത് കടുത്ത മൌലീക വാദികളായ മത ഭീകരന്മാരാണ്. അവർക്ക് അവരുടെ ചിന്ത ശരി നിങ്ങൾക്ക് നിങ്ങളുടെ ചിന്ത ശരി. ബിക്കിനിയിട്ട് റോഡിൽ നടന്നാൽ പണി കിട്ടും. കൈവെട്ടുകാർ എന്നാണാവോ തുടയും മുലയും വെട്ടുക. അതുകൊണ്ട് റാ‍മ്ബ് സുന്ദരികൾ സൂക്ഷിക്കുന്നത് നല്ലതാണ്.

ഇത്തരം ഫാഷൻ ഷോകൾ കേരളത്തിന്റെ സംസ്കാരത്തിനു കോട്ടം തട്ടും എന്ന് വാദിക്കുന്ന പൊതു പ്രവർത്തകരും ഉണ്ട്. പെൺകുട്ടികൾ അനുകരിക്കാൻ ശ്രമിക്കും. അതുപോലെ ഇതൊക്കെ അവരെ പല കുഴിയിലും ചാടിക്കും എന്നും പറയുന്നു. എന്താണ് കാശ്ചപ്പാട്?