Saturday, June 25, 2011

ബുദ്ധിയില്ലാത്ത മല്ലൂസ്

ഇന്നലെ വൈകുന്നേരമാണ് എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്. രാവിലെ ഒന്ന് ഷോപ്പിങ്ങിന് പോകാമെന്ന് കരുതിയിരുന്നെങ്കിലും മഴമൂലം പുറത്തിറങ്ങാതെ അകത്ത് ചടഞ്ഞു കൂടി ഇരിക്കുകയായിരുന്നു. ടി.വിയിലെ വാര്‍ത്തകളില്‍ കണ്ണു നട്ടിരിക്കുകയായിരുന്നു എന്റെ സുഹൃത്തിന്റെ അച്ഛന്‍. ചാനല്‍ ദൃശ്യങ്ങളില്‍ കുറേ കുട്ടികള്‍ സമരം ചെയ്യുന്നതും അവര്‍ പിന്നീട് പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നതും കണ്ടു. യാതൊരു പ്രകോപനവും ഇല്ലാതെ ഇവര്‍ എന്തിനു പോലീസുകാരെ കല്ലെറിയുന്നു? പോലീസുകാര്‍ മനുഷ്യരല്ലേ? സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സമരമാണെന്നും ഭരണം പോയാല്‍ സമരവുമായി എസ്.എഫ്.ഐക്കാര്‍ തെരുവില്‍ ഇറങ്ങുമെന്നും ഒപ്പമുണ്ടായിരുന്ന എന്റെ സുഹൃത്ത് പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ഥികളില്‍ നിന്നും ഉള്ള പണം ലക്ഷ്യമാക്കിക്കൊണ്ടാണല്ലോ. അത്തരം സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ പണമുള്ളവരുടെ മക്കള്‍ പഠിക്കും പണമില്ലാത്തവരുടെ മക്കള്‍ക്ക് അവസരം ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് രസകരമായി തോന്നുന്നു. ഞാന്‍ അറിഞ്ഞിടത്തോളം ഈ പറയുന്ന നേതാക്കന്മാരുടെ പലരുടേയും മക്കള്‍ കേരളത്തിലോ കേരളത്തിനു പുറത്തോ ഇത്തരം പേയ്‌മെന്റ് സീറ്റുകളില്‍ പഠിച്ചവരോ പഠിക്കുന്നവരോ ആണ്. അപ്പോള്‍ പിന്നെ മറ്റുള്ളവരുടെ മക്കള്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കരുതെന്ന് പറയുന്നതിന്റെ മീനിങ്ങ് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. രമേശന്‍ എന്ന ഒരു ഡി.വൈ.എഫ്.ഐ നേതാവ് അമ്പത് ലക്ഷം രൂപ വിലയുള്ള സീറ്റില്‍ മകള്‍ക്ക് പ്രവേശനം സംഘടിപ്പിച്ചതായും എന്റെ സുഹൃത്ത് പറഞ്ഞു. ഒരു യുവജന പാര്‍ട്ടി നേതാവിന് എവിടെ നിന്നും ഇത്രയും പണം ഉണ്ടാക്കുവാന്‍ പറ്റി? സത്യത്തില്‍ അയാളുടെ വീട്ടിലേക്കല്ലേ ഇവര്‍ മാര്‍ച്ച് നടത്തേണ്ടത്? എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുഹൃത്ത് ചായക്കപ്പും ഒപ്പം ഒന്നു രണ്ടു ബിസ്കറ്റും നീട്ടി. എന്നിട്ട് എന്റെ കൈപിടിച്ച് വരാന്തയിലേക്ക് നടന്നു.

അതേ അച്ചന്‍ കേള്‍ക്കണ്ട. ആള്‍ ഒരു ലെഫ്റ്റിസ്റ്റാ. നിന്റെ ചോദ്യം അദ്ദേഹത്തെ മുഷിപ്പിക്കും.
നിനക്ക് കേരളത്തെ കുറിച്ചും പൊളിറ്റിക്സിനെ കുറിച്ചും ഒരു ചുക്കും അറിഞ്ഞുകൂട. സമരം ഒക്കെ അവിടെ നടക്കും. ചിലപ്പോള്‍ ആരെങ്കിലും തല്ലുകൊണ്ടോ വെടികൊണ്ടോ ചത്തെന്നും ഇരിക്കും. രാഷ്ടീയക്കാര്‍ അതും ഒരു വലിയ സംഭവമാക്കി മാറ്റും. ഒരു ജുഡീഷ്യല്‍ അന്വേഷണം ഒക്കെ വരുമായിരിക്കും, ചാകുന്നവരുടെ കുടുമ്പത്തിനു നഷ്ടം അത്ര തന്നെ. കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു സമരത്തിനിടയില്‍ മന്ത്രിയെ ആക്രമിക്കുവാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് വെടിവെപ്പുണ്ടായെന്നും അഞ്ചു പേര്‍ മരിച്ചുവെന്നും അവള്‍ പറഞ്ഞു.

സമരത്തിനിടെ യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഘടനയുടെ നേതാവാണ് മേല്പറഞ്ഞ രമേശന്‍ കക്ഷിയെന്നും അന്നത്തെ നേതാക്കളില്‍ ചിലരാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതിയില്‍ എന്നും അറിഞ്ഞപ്പോള്‍ വെറുതെയല്ല മലയാളിയെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങുകാരും ഫ്ലാറ്റുകാരും പറ്റിച്ചു മുങ്ങുന്നതെന്ന് എനിക്ക് ബോധ്യമായി.

ഈ മല്ലൂ‍സിനെയാണോ ബുദ്ധിമാന്മാരെന്നും സ്മാര്‍ട്ടെന്നും പറഞ്ഞ് പലരും ആഘോഷിക്കുന്നത്?

2 comments:

വാക്കേറുകള്‍ said...

ചുള്ളി ആളുകൊള്ളാലോ കുഞ്ഞ്യേകാര്യങ്ങളൊന്നുമല്ല പറഞ്ഞിരിക്കുന്നേ. മല്ലൂസിനെ തെറിവിളിക്കാന്‍ അത്രക്ക് പൂത്യാണോ? വല്ലപ്ലം വന്ന് വല്ലാണ്ടെ വായാടണ്ടാട്ടാ....മൊത്തത്തില്‍ ഒരു കമ്പള്‍സീവ് കണ്‍ഫഷന്‍സിന്റെ മലയാളം വെര്‍ഷനുള്ള ട്രയാണൊ? ജൂഹീചാവ്ലയും ചീഞ്ഞ ചാളയും തമ്മിലുള്ള വ്യത്യാസം ഉണ്ട് ട്ടാ...

വാത്സ്യായനന്‍ said...

+1