Monday, June 27, 2011

പുരുഷന്‍ എന്ന് വിളിച്ചാല്‍ എന്തുകൊണ്ട് ലജ്ജിക്കുന്നില്ല

എന്തുകൊണ്ടാണെന്ന് അറിയില്ല പലരും പുരുഷന്‍ എന്ന് പറയുമ്പോള്‍ വല്ലാതെ അഭിമാനിക്കുന്നത് (?) കാണാം. എന്നാല്‍ നിങ്ങള്‍ ഒരു പുരുഷന്‍ ആണെന്നതിന്റെ പേരില്‍ ആരെങ്കിലും വല്ലാതെ പരിഹസിച്ചാല്‍/അവഗണിച്ചാല്‍ എങ്ങിനെയിരിക്കും?ഇഷ്ടപ്പെടുമോ? പുരുഷന്‍ എന്നതിന്റെ പേരില്‍ ആരെങ്കിലും ആരെയെങ്കിലും പരിഹസിക്കുമോ എന്ന് തിരിച്ച് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം. എങ്കിലും അത്തരത്തില്‍ ഒന്ന് സങ്കല്പിച്ച് നോക്കൂ. എന്താ മനസ്സില്‍ തോന്നുന്നത്. പുരുഷന്‍ എന്ന പേരില്‍ പരിഹസിക്കുവാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുവാന്‍ തോന്നുന്നുണ്ടോ? ഉത്തരം ഇല്ല എന്നാണെങ്കില്‍ ഒരാള്‍ lesbian/gay/bisexual/transgender ആണ് എന്ന പേരില്‍ പരിഹസിക്കുന്നതിലും അര്‍ഥമില്ല. നിങ്ങള്‍ ഒരു പുരുഷന്‍ ആണ് എന്നതു പോലെ തന്നെ തുല്യമായ അവകാശമാണ് ഒരാള്‍ ഒരു ലെസ്ബിയന്‍/ട്രാന്‍സ് ജെന്റ് എന്ന നിലയ്ക്ക് അവര്‍ക്ക് ഉള്ളതും. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അയാള്‍ ഏതു രീതിയില്‍ ചിന്തിക്കണം, ജീവിക്കണം, പെരുമാറണം, എന്നത്. എത്തരത്തില്‍ ഉള്ള ഇണയെ കണ്ടെത്തണം എങ്ങിനെ സ്നേഹം പങ്കിടണം എന്നതൊക്കെ അവളുടെ/അയാളുടെ സ്വകാര്യതയാണ് ഒപ്പം മൌലീകമായ അവകാശവുമാണ്. അത്തരക്കാരെ അപഹസിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.

വസ്ത്രധാരണത്തിന്റേയും ശരീരചലനങ്ങളുടേയും പേരില്‍ ട്രാന്‍സ്ജെന്റുകളെ കണ്ടാല്‍ ഇവര്‍ക്ക് നാണമില്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഒരു പുരുഷനായി അറിയപ്പെടുന്നതില്‍ അത്തരം വസ്ത്രങ്ങള്‍ അണിയുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെങ്കില്‍ ഒരു ട്രാന്‍സ്ജെന്റിന് അത്തരത്തില്ായിരിക്കുന്നതില്‍ അല്പം പോലും ലജ്ജിക്കേണ്ടതുമില്ല. പ്രത്യക്ഷത്തില്‍ കുറേയൊക്കെ പുരുഷാകാരമുള്ള എന്നാല്‍ സ്തീയായി ജീവിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതില്‍ എന്താണ് അപാകത. വസ്ത്രധാരണം എന്നത് കേവലം നഗ്നത മറക്കുവാനുള്ള ഒരു ഉപാധിമാത്രമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. അത് അവളുടെ/അയാളുടെ വക്തിത്വം സൌന്ദര്യം എന്നിവയെ പ്രകടിപ്പിക്കുവാന്‍ കൂടിയുള്ളതാണ്. ഒരു സ്ത്രീക്ക് ചുരിദാറിനേക്കാള്‍ സാരിയാണ് അല്ലെങ്കില്‍ ജീന്‍‌സാണ് കൂടുതല്‍ മാച്ച് ചെയ്യുന്നതെങ്കില്‍ അവര്‍ അത് ധരിക്കുന്നു. ലിപ്സ്റ്റിക്ക് ഇടുന്നു പൊട്ടുതൊടുന്നു, മാലയും വളയുമണിയുന്നു. ഒരു പുരുഷന് മുണ്ടിനേക്കാള്‍ കോട്ടും സ്യൂട്ടും ആണ് യോജിക്കുക എന്ന് തോന്നിയാല്‍ അയാള്‍ അത് പ്രിഫര്‍ ചെയ്യുന്നു. അപ്പോള്‍ ഒരു ട്രാന്‍സ് ജെന്റിന്‍് ചുരിദാറോ, സാരിയോ ധരിക്കുന്നതില്‍, ലിപ്സ്റ്റിക് ഇടുന്നതില്‍, വളയും മാലയും അണിയുന്നതില്‍ എന്താണ് അപാകത? പുരുഷന്‍/സ്ത്രീ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് രതിയില്‍ ഏര്‍പ്പെടാം എങ്കില്‍ അവര്‍ക്കും അത് ആകുന്നതില്‍ എന്താണ് കുഴപ്പം?


http://queerpridekeralam.blogspot.com/ എന്ന ബ്ലോഗ്ഗില്‍ esbian/gay/bisexual/transgender തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ July 2nd, 2011 ന് ത്ര്ശൂരില്‍ ഒത്തു കൂടുന്നതായും അതിലേക്ക് ക്ഷണിക്കുന്നതുമായ പോസ്റ്റു കണ്ടു. തീര്‍ച്ചയായും നല്ല കാര്യം. രണ്ടു വര്‍ഷം മുമ്പ് ജൂലൈ 2ആം തിയതി ദില്ലി ഹൈക്കോടതിയില്‍ നിന്നും ലഭിച്ച അനുകൂലമായ വിധിന്യായത്തെ അവര്‍ ആഘോഷിക്കുകയാണ്. യദാര്‍ഥത്തില്‍ അവരുടെ ആഘോഷങ്ങളില്‍ പൊതു സമൂഹം കൂടെ പങ്കാളികളാകുകയാണ് വേണ്ടത്. ദൌര്‍ഭാഗ്യവശാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ എന്തോ അപരാധികളായോ അല്ലെങ്കില്‍ മോശപ്പെട്ടവരായോ ആണ് ഇന്നും കണക്കാക്കപ്പെടുന്നത്. കുറ്റവാളികളെ പോലെ പരിഗണിക്കപ്പെടുവാന്‍ അവര്‍ ചെയ്യുന്ന/ചെയ്ത കുറ്റം എന്താണെന്ന് വിശദമാക്കുവാന്‍ സമൂഹത്തിനാകുകയുമില്ല. സ്ത്രീയും പുരുഷനും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുന്നതിന് സ്വാഭാവികമായി കാണുന്നവര്‍ പക്ഷെ സ്ത്രീയും സ്ത്രീയും തമ്മിലോ പുരുഷനും പുരുഷനും തമ്മിലോ അത്തരത്തില്‍ ആഹ്ലാദം പങ്കിടുന്നതിനെ മോശമായി കാണുന്നു.

തന്റെ ഇണയോട് ലൈംഗീക താല്പര്യം തോന്നുന്നതിനാലാണല്ലോ ഒരാള്‍ മറ്റൊരാളോട് അത്തരത്തില്‍ ഇടപെടുന്നത്. സാമ്പ്രദായിക രതിയോട് വിരക്തിയുള്ളവര്‍ക്കും ജീവിക്കുവാനും അവര്‍ക്ക് രതിസുഖം നുകരുവാനും അവകാശമുണ്ടെന്നും അംഗീകരിക്കുവാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ ഇത് ആരുടെയെങ്കിലും ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇത്തരം കൂട്ടായ്മകള്‍ ചെയ്യുന്നത്. ശാരീരികവും മാനസീകവുമായ പലതരം പീഠനങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് ട്രാന്‍സ് ജെന്റുകള്‍. ഇത്തരക്കാര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ഒരു ട്രാന്‍സ് ജെന്റ് ആണെന്നത് മറ്റൂള്ളവര്‍ക്ക് അവഹേളിക്കുവാനോ ആക്രമിക്കുവാനോ ഉള്ള ജീവിയല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ ചാന്തുപൊട്ടുകള്‍ എന്ന പേരില്‍ വിളിക്കപ്പെടേണ്ടവരല്ല.

വ്യക്തിപരമായി ഒരു ട്രാന്‍സ്ജെന്റുമായി രതിയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ആ അനുഭവം എഴുതുക പ്രയാസമാണ്. എന്നാല്‍ ലെസ്ബിയന്‍ രതി ഹൃദ്യമായ അനുഭവമായി തോന്നിയിട്ടുണ്ട്. ബൈ സെക്ഷലുകളായ ഒരുപാട് പേര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നുണ്ടെന്ന് ഒരു നഗ്നമായ സത്യമല്ലേ? എന്നാല്‍ അത് എന്തോ ഹീനകൃത്യമായി സങ്കല്‍പിച്ച് കപട സദാ‍ചരത്തിന്റെ ഓട്ടവീണ മറകൊണ്ട അങ്ങേയറ്റം ഗോപ്യമാക്കി വെക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

എന്നെ സംബന്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെ ഉള്ള രതി എന്നത് പങ്കുവെക്കുന്നവരുടെ പ്രായമോ രൂപമോ ലിംഗമോ അല്ല മറിച്ച് എപ്രകാരം പങ്കുവെക്കപ്പെടുന്നു ആഹ്ലാദകരമാകുന്നു എന്നതാണ്‍` കണക്കിലെടുക്കേണ്ടത്. മാറാല പിടിച്ചതോ പുഴുക്കുത്തേറ്റതോ ആയ മനസ്സുള്ളവര്‍ എന്നും ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തെക്കാം. എന്നാല്‍ താന്‍ ഒരു lesbian/gay/bisexual/transgender ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുവാനും സമാന മനസ്കരുമായി ഒന്നിച്ചുകൂടുവാനും കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ധൈര്യസമേതം മുന്നോട്ടുവരുന്നവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരെ ഒറ്റപ്പെടുത്തുമ്പോള്‍ യദാര്‍ഥത്തില്‍ ലജ്ജിക്കേണ്ടത് പുരുഷനെന്നും സ്തീയെന്നും പറഞ്ഞ് നടക്കുന്നവരല്ലേ?

9 comments:

poochakanny said...

എന്തുകൊണ്ടാണെന്ന് അറിയില്ല പലരും പുരുഷന്‍ എന്ന് പറയുമ്പോള്‍ വല്ലാതെ അഭിമാനിക്കുന്നത് (?) കാണാം. എന്നാല്‍ നിങ്ങള്‍ ഒരു പുരുഷന്‍ ആണെന്നതിന്റെ പേരില്‍ ആരെങ്കിലും വല്ലാതെ പരിഹസിച്ചാല്‍/അവഗണിച്ചാല്‍ എങ്ങിനെയിരിക്കും?ഇഷ്ടപ്പെടുമോ? പുരുഷന്‍ എന്നതിന്റെ പേരില്‍ ആരെങ്കിലും ആരെയെങ്കിലും പരിഹസിക്കുമോ എന്ന് തിരിച്ച് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം. എങ്കിലും അത്തരത്തില്‍ ഒന്ന് സങ്കല്പിച്ച് നോക്കൂ. എന്താ മനസ്സില്‍ തോന്നുന്നത്. പുരുഷന്‍ എന്ന പേരില്‍ പരിഹസിക്കുവാന്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുവാന്‍ തോന്നുന്നുണ്ടോ? ഉത്തരം ഇല്ല എന്നാണെങ്കില്‍ ഒരാള്‍ lesbian/gay/bisexual/transgender ആണ് എന്ന പേരില്‍ പരിഹസിക്കുന്നതിലും അര്‍ഥമില്ല. നിങ്ങള്‍ ഒരു പുരുഷന്‍ ആണ് എന്നതു പോലെ തന്നെ തുല്യമായ അവകാശമാണ് ഒരാള്‍ ഒരു ലെസ്ബിയന്‍/ട്രാന്‍സ് ജെന്റ് എന്ന നിലയ്ക്ക് അവര്‍ക്ക് ഉള്ളതും. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് അയാള്‍ ഏതു രീതിയില്‍ ചിന്തിക്കണം, ജീവിക്കണം, പെരുമാറണം, എന്നത്. എത്തരത്തില്‍ ഉള്ള ഇണയെ കണ്ടെത്തണം എങ്ങിനെ സ്നേഹം പങ്കിടണം എന്നതൊക്കെ അവളുടെ/അയാളുടെ സ്വകാര്യതയാണ് ഒപ്പം മൌലീകമായ അവകാശവുമാണ്. അത്തരക്കാരെ അപഹസിക്കുവാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.

bjoys said...

പുരുഷന്‍ എന്ന് വിളിക്കുന്നതിന് എന്തിനാടീ നാണിക്കുന്നേ?
നീ ശരിക്കുള്ള് ആണിന്റെ ചൂടും കരുത്തു അറിഞ്ഞിട്ടുണ്ടാകില്ല. അതാണ് ഈ ഇളക്കം.
ചാന്ത് പൊട്ടുകളുടെ കുണുക്കവും ഇളക്കവും കാണുമ്പോല്‍ ചിലര്‍ക്കൊക്കെ എന്തെങ്കിലും തോന്നിയെന്നും വരാം. അവരും ആണിന്റെ കരുത്തിനായി കൊതിക്കുന്നവരല്ലേ? എന്തായാലും നിന്റെ മറ്റേടത്തെ കാഴ്ചപ്പാട് കൊള്ളാം. ഒരുത്തനും ഇല്ലേടേ ഇവിടെ ലെവളെ നെലക്ക് നിര്‍ത്താന്‍?

Anonymous said...

"ഇവരെ ഒറ്റപ്പെടുത്തുമ്പോള്‍ യദാര്‍ഥത്തില്‍ ലജ്ജിക്കേണ്ടത് പുരുഷനെന്നും സ്തീയെന്നും പറഞ്ഞ് നടക്കുന്നവരല്ലേ?"

അതെ, അതിൽ യാതൊരു സംശയവുമില്ല..

“മാറാല പിടിച്ചതോ പുഴുക്കുത്തേറ്റതോ ആയ മനസ്സുള്ളവര്‍ എന്നും ഇത്തരം മുന്നേറ്റങ്ങളെ എതിര്‍ത്തെക്കാം.“

അതിനുള്ള ഉത്തമ ഉദാഹരണമാവുന്നു, bjoys-ന്റെ കമന്റ്.. ഹാ, കഷ്ടം എന്നല്ലാതെ എന്ത് പറയാൻ..

Troubled:( said...

പന്നൻ bjoys. അവനു കടിയാ

വസ്ത്രധാരണം എന്നത് കേവലം നഗ്നത മറക്കുവാനുള്ള ഒരു ഉപാധിമാത്രമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. - എന്തിനാണു നഗ്നത മറക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

sweetyjacobs said...

പൂച്ചക്കണ്ണിയുടെ ശക്തമായ നിലപാടുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ “ബ്ലോഗ്ഗിണികള്‍” പൂച്ചക്കണ്ണിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാന്‍ മടിക്കുന്നു. ആര്‍ജ്ജവം ഇല്ലാത്ത അവരെ പറഞ്ഞിട്ട് കാര്യമില്ല. സുരക്ഷിതമായ ഇടങ്ങളും നിലപാടുകളും അതുപോലെ പരസ്പരം പുകഴ്ത്തിയും പഞ്ചാരയടിച്ചും രസിക്കുന്നതിലാണ് പലര്‍ക്കും താല്പര്യം. മറ്റൊരു ബ്ലോഗ്ഗറും ഇത്രയും ശക്തമായ രീതിയില്‍ എഴുതിക്കാണില്ല. മൂന്നാം ലൈംഗീകതയെയും അവരുടെ പ്രശ്നങ്ങളെയും ഇവര്‍ക്ക് പുച്ഛമാണ്. അതുപോലെ ലൈംഗീക തൊഴിലാളികളെ അറുവാണിച്ചികള്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. ഒന്നോര്‍ക്കുക നമ്മുടെ സമൂഹത്തില്‍ സഹോദരന്മര്‍,മക്കള്‍,ഭര്‍ത്താവ്,അച്ചന്‍, അയല്‍ക്കാരന്‍, സുഹൃത്ത് അല്ലെങ്കില്‍ ഇഷ്ടപ്പെട്ട താരം, രാഷ്ടീയക്കാരന്‍,ഉദ്യോഗസ്ഥന്‍ ഇങ്ങിനെയുള്ള പദവികള്‍ ഉള്ളവര്‍ ആരെങ്കിലും ഒക്കെ തന്നെ ഈ സ്തീകളുടെ ശരീരത്തെ വാടകയ്യ്കോ വിലക്ഓ എടുക്കുന്നവരില്.

കാര്യങ്ങള്‍ തുറന്ന് എഴുതുന്നതിനാല്‍ പൂച്ചയിപ്പോള്‍ ഒന്നാംതരം “ആഭാസിണിയായി“ പരിഗണിക്കപ്പെടും. കമന്റുകള്‍ കാര്യമാക്കണ്ട.

Echmukutty said...

മുഴുവൻ പോസ്റ്റുകളും വായിച്ചു. അഭിപ്രായങ്ങൾ തുറന്നെഴുതുവാനുള്ള ധീരതയെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്നു. പോസ്റ്റിടുമ്പോൾ ഒരു മെയിൽ അയയ്ക്കാമോ?
ഈ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിക്കൂടെ?

ഇനിയും എഴുതുക.....

വാത്സ്യായനന്‍ said...

(Pls do way with this word verification thing!)

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

പൂച്ചക്കണ്ണീ...
താങ്കളുടെ പോസ്റ്റിനും, മറ്റു ബ്ലോഗിണിമാര്‍ കാണിക്കാത്ത ധൈര്യത്തിനും, തുറന്ന എഴുത്തിനും അഭിനന്ദനങ്ങള്‍. മുന്‍പ് വളരെ സീര്യസായി ബ്ലോഗെഴുതുന്ന ബൈജൂസ് മുന്‍പ് സമാന രീതിയിലുള്ള ഒരു സബ്ജക്ടിനെക്കുറിച്ച് എഴുതിയത് ശ്രദ്ധിക്കുക.....

http://baijoos.blogspot.com/2011/07/blog-post_14.html

മെയിലിലൂടെ 'പീഡിപ്പിച്ചു' എന്ന് പറഞ്ഞ് നിലവിളിക്കുന്ന ബ്ലോഗിണിമാരുടെ കാലത്ത് 'പൂച്ചക്കണ്ണി' എന്ന ബ്ലോഗറായ താങ്കള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.....

Rakesh KN / Vandipranthan said...

good article.. like it